രാജ്യം ഭരിക്കുന്നവരാണ് കേരളം മാറി മാറി ഭരിക്കുന്നവരാണ് പറഞ്ഞിട്ട് കാര്യമില്ല കാസർകോട്ട് പലയിടത്തും മൂന്ന് മുന്നണികൾക്ക് സ്ഥാനാർഥികളില്ല

 യുഡിഎഫ്


കാസർകോട് നഗരസഭയിൽ 4, 5, 33 വാർഡുകളിൽ എൻഡിഎയ്ക്കും എൽഡിഎഫിനും മാത്രമാണ് സ്ഥാനാർഥികൾ. 7ാം വാർഡിൽ എൻഡിഎയോട് മത്സരിക്കുന്നത് സ്വതന്ത്ര സ്ഥാനാർഥിയാണ്. ഇവർക്ക് എൽഡിഎഫും യുഡിഎഫും പിന്തുണ നൽകുന്നു. കാഞ്ഞങ്ങാട് നഗരസഭയിൽ വാർഡ് 4 ൽ യുഡിഎഫ് മത്സരിക്കുന്നില്ല. ഇവിടെ നാമനിർദേശിക പത്രിക സമർപ്പിച്ച സ്ഥാനാർഥിയെ യുഡിഎഫ് പിൻവലിക്കുകയായിരുന്നു. സ്വതന്ത്രയായി മത്സരിക്കുന്ന സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം പി.ലീലയ്ക്ക് പിന്തുണ നൽകാനാണ് യുഡിഎഫ് നീക്കം. ബെള്ളൂർ പഞ്ചായത്തിലെ 6 ാം വാർഡിൽ യുഡിഎഫിന് സ്ഥാനാർഥി ഇല്ല. മടിക്കൈ പഞ്ചായത്തിലെ ആകെ 15 വാർഡുകളിൽ 7 സ്ഥലങ്ങളിൽ കോൺഗ്രസിനും സ്ഥാനാർഥികളില്ല.


  എൻ‌ഡിഎ


കാസർകോട്. നഗരസഭയിലെ 8 വാ‍ർഡുകളിൽ എൻഡിഎയ്ക്കു സ്ഥാനാർഥികളില്ല. ചെങ്കള പഞ്ചായത്തിലെ  7 വാർഡുകളിലും എൻഡിഎ സ്ഥാനാർഥികളില്ല. മൊഗ്രാൽപുത്തൂർ പഞ്ചായത്തിൽ 3 വാർഡുകളിൽ യുഡിഎഫിനും സ്ഥാനാർഥികളില്ല. തൃക്കരിപ്പൂർ പഞ്ചായത്തിൽ ആകെയുള്ള 21 വാർഡുകളിൽ ആറിടങ്ങളിൽ ബിജെപി രംഗത്തില്ല. വലിയപറമ്പ് പഞ്ചായത്തിൽ ആകെയുള്ള 13 സീറ്റുകളിൽ 6 വാർഡുകളിൽ മാത്രമേ ബിജെപി സ്ഥാനാർഥികൾ ഉള്ളൂ. പടന്ന പഞ്ചായത്തിൽ ആകെയുള്ള 15 സീറ്റുകളിൽ 9 ഇടത്തും ബിജെപി സ്ഥാനാർഥികളില്ല. മത്സരിക്കാത്ത സീറ്റുകളിൽ ആർക്ക് വോട്ടു ചെയ്യും എന്നതു സംബന്ധിച്ച് തീരുമാനം എടുക്കുമ്പോൾ നിർദേശം നൽകുമെന്നു ജില്ലാ വൈസ് പ്രസിഡന്റ് എം.ഭാസ്കരൻ പറഞ്ഞു.കാഞ്ഞങ്ങാട് നഗരസഭയിൽ 10 വാർഡുകളിൽ ബിജെപി മത്സരിക്കുന്നില്ല.  സ്ഥാനാർഥികൾ ഇല്ലാത്ത വാർഡുകളിൽ പ്രവർത്തകർ ആർക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എൻ.മധു പറഞ്ഞു. 


അജാനൂർ പഞ്ചായത്തിലെ 4 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർഥികളില്ല. ചെറുവത്തൂർ പഞ്ചായത്തിൽ 1,16,17 വാർഡുകളിൽ മാത്രമാണ് ബിജെപി സ്ഥാനാർഥിയുള്ളത്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ ചെറുവത്തൂർ, തുരുത്തി ഡിവിഷനുകളിൽ തുരുത്തി ഡിവിഷനിൽ മാത്രമാണ് ബിജെപിക്ക് സ്ഥാനാർഥിയുള്ളത്.പിലിക്കോട് പഞ്ചായത്തിൽ 10വാർഡുകളിൽ ബിജെപി മത്സരിക്കുന്നില്ല.  കൊടക്കാട്, പിലിക്കോട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകഴിൽ പിലിക്കോട് മാത്രമാണ് ബിജെപി മത്സരിക്കുന്നത്. ഈസ്റ്റ് എളേരി പഞ്ചായത്തിൽ 7-ാം വാർഡിലൊഴികെ മറ്റൊരിടത്തും ബിജെപിക്ക് സ്ഥാനാർഥികളില്ല. ഇവിടെ 14ാം വാർഡിൽ ഡിഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, നേതൃത്വത്തിന്റെ അനുമതിയില്ലാതെയാണ് നടപടിയെന്ന പേരിൽ ബിജെപി പഞ്ചായത്ത് കമ്മിറ്റിയെ മരവിപ്പിച്ചതായി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് സി.വി.സുരേഷ് പറഞ്ഞു. വെസ്റ്റ് എളേരി പഞ്ചായത്തിൽ 10 വാർഡുകളിലും ബളാൽ പഞ്ചായത്തിൽ ഒരു വാർഡിലും ബിജെപിക്കു സ്ഥാനാർഥികളില്ല. പരപ്പ ബ്ലോക്ക് പഞ്ചായത്ത് കോട്ടമല, കമ്പല്ലൂർ ഡിവിഷനുകളിലും ബിജെപി സ്ഥാനാർഥികളില്ല. മുളിയാർ പഞ്ചായത്തിലെ 9,15 വാർഡുകളിൽ എൻഡിഎയ്ക്കു സ്ഥാനാർഥി ഇല്ല. നീലേശ്വരം നഗരസഭയിൽ 32 വാർഡുകളിൽ 11 വാർഡുകളിൽ ബിജെപി സ്ഥാനാർഥികളില്ല. കിനാനൂർ കരിന്തളം പഞ്ചായത്തിലെ 17 വാർഡിൽ 7 ഇടങ്ങളിൽ ബിജെപി മത്സരിക്കുന്നില്ല. 


  എൽഡിഎഫ്


മൊഗ്രാൽപുത്തൂർ പഞ്ചായത്തിൽ ഒരു വാർ‌ഡിൽ എൽഡിഎഫിനു സ്ഥാനാർഥിയില്ല. ഈസ്റ്റ് എളേരി പഞ്ചായത്തിലെ 5,7,12,13,14 വാർഡുകളിലൊഴികെ മറ്റെല്ലായിടത്തും ഡിഡിഎഫിനെ പിന്തുണയ്ക്കാനാണ് സിപിഎം തീരുമാനം. ഈ വാർഡുകളിൽ എൽഡിഎഫിനു സ്ഥാനാർഥികളില്ല. ചിറ്റാരിക്കാൽ ബ്ലോക്ക് ഡിവിഷനിലും ചിറ്റാരിക്കാൽ ജില്ലാ പഞ്ചായത്ത് ഡിവിഷനിലും എൽഡിഎഫ് പിന്തുണ ഡിഡിഎഫിനാണ്. 5,7,12,13 വാ‍ർഡുകളിൽ ഡിഡിഎഫിനും ഈസ്റ്റ് എളേരിയിൽ സ്ഥാനാർഥികളില്ല. ഈ വാർഡുകളിലും ബ്ലോക്ക് പഞ്ചായത്ത് കോട്ടമല ഡിവിഷനിലും ഇവർ പിന്തുണയ്ക്കുന്നതും എൽഡിഎഫ് സ്ഥാനാർഥികളെയാണ്. ചില വാർഡുകളിൽ യുഡിഎഫ് ആണ് എതിരാളി. ചിലയിടത്ത് എൽഡിഎഫും തങ്ങൾക്ക് എതിരാളിയാണെന്നും അദ്ദേഹം പറഞ്ഞു. മംഗൽപ്പാടി പഞ്ചായത്തിൽ 2,19 വാർഡിൽ എൽഡിഎഫിന് സ്ഥാനാർഥി ഇല്ല.  വാർഡ് 2 ൽ എൽഡിഎഫിന് സ്ഥാനാർഥി ഇല്ല. മടിക്കൈയിൽ 4 വാർഡുകളിൽ സിപിഎം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.  


കോവിഡ്: വോട്ട് സർട്ടിഫൈഡ് പട്ടികയിൽഉൾപ്പെട്ടവർക്ക് മാത്രം


കോവിഡ് ബാധിതർക്കും അവരുടെ സമ്പർക്ക പട്ടികയിലുള്ളവർക്കും തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി സ്പെഷൽ പോസ്റ്റൽ ബാലറ്റ് ജില്ലാ മെഡിക്കൽ ഓഫിസർ നൽകുന്ന സർട്ടിഫൈഡ് പട്ടികയിൽ ഉൾപ്പെട്ടവർക്ക് മാത്രം. റിവേഴ്സ് ക്വാറന്റീനിൽ ഉള്ളവർക്ക് സ്പെഷൽ പോസ്റ്റൽ ബാലറ്റ് അനുവദിക്കില്ല. ഡിസംബർ 5 വൈകിട്ട് 3 മുതൽ 13 നു 3 വരെയുള്ള കോവിഡ് ബാധിതർ അവരുടെ സമ്പർക്ക പട്ടികയിലുള്ളവർ എന്നിവരെ ഉൾപ്പെടുത്തിയാണ് സർട്ടിഫൈഡ് ലിസ്റ്റ് ഡിഎംഒ തയാറാക്കുക.പ്രത്യേകം നിയോഗിച്ച സ്‌പെഷൽ പോളിങ് ഓഫിസർമാരും സ്പെഷൽ പോളിങ് അസിസ്റ്റന്റുമാരും എത്തിയാണ് പോസ്റ്റൽ ബാലറ്റ് വിതരണം നടത്തുക. സ്പെഷൽ പോസ്റ്റൽ ബാലറ്റ് വിതരണം രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് നിരീക്ഷിക്കാമെങ്കിലും വിതരണത്തിൽ പങ്കെടുപ്പിക്കില്ല


Previous Post Next Post
Kasaragod Today
Kasaragod Today