കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ, സമ്പർക്കം 103 , രോഗമുക്തി 187പേർ

 കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്

വാര്‍ത്താക്കുറിപ്പ്- 18.11.2020


കാസര്‍കോട് ജില്ലയില്‍ 109 പേര്‍ക്ക്  കോവിഡ്, 187 പേര്‍ക്ക് രോഗമുക്തി


കാസര്‍കോട് ജില്ലയില്‍ ഇന്ന് 109 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 103 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേരും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 187 പേര്‍ക്കാണ് കോവിഡ് നെഗറ്റീവായതെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.


ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6200 പേര്‍


വീടുകളില്‍ 5652 പേരും സ്ഥാപനങ്ങളില്‍ 548 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6200 പേരാണ്. പുതിയതായി 406 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1248 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 170 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 444 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 96 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 130 പേരെ ഡിസ്ചാര്‍ജ് ചെയ്തു.


20671 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1005  പേര്‍ വിദേശത്ത് നിന്നെത്തിയവരും 789 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 18877 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 19308 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 218 ആയി. നിലവില്‍ 1145 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.


ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍


അജാനൂര്‍- 2

ബദിയഡുക്ക- 3

ബളാല്‍- 25

ചെമ്മനാട്- 12

ചെറുവത്തൂര്‍- 4

ഈസ്റ്റ് എളേരി- 2

കള്ളാര്‍- 11

കാഞ്ഞങ്ങാട്- 1

കാസര്‍കോട്- 1

കയ്യൂര്‍ ചീമേനി- 5

കിനാനൂര്‍ കരിന്തളം- 10

കോടോംബേളൂര്‍- 4

കുംബഡാജെ- 1

കുമ്പള- 1

കുറ്റിക്കോല്‍- 2

മധൂര്‍- 2

മടിക്കൈ- 1

മംഗല്‍പാടി- 1

മുളിയാര്‍- 1

നീലേശ്വരം- 5

പള്ളിക്കര- 1

പിലിക്കോട്- 2

പുല്ലൂര്‍പെരിയ- 3

തൃക്കരിപ്പൂര്‍- 1

ഉദുമ- 4

വലിയപറമ്പ- 3

വെസ്റ്റ് എളേരി-1


ബുധനാഴ്ച കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍


അജാനൂര്‍- 19

ബദിയഡുക്ക- 3

ബേഡഡുക്ക- 3

ചെമ്മനാട്- 12

ചെങ്കള- 3

ചെറുവത്തൂര്‍- 8

ദേലംപാടി-7

ഈസ്റ്റ് എളേരി-1

കള്ളാര്‍-1

കാഞ്ഞങ്ങാട്- 15

കാറഡുക്ക- 1

കാസര്‍കോട്-6

കയ്യൂര്‍ ചീമേനി- 1

കിനാനൂര്‍ കരിന്തളം- 5

കോടോംബേളൂര്‍- 7

കുംബഡാജെ- 1

കുമ്പള- 3

കുറ്റിക്കോല്‍- 13

മധൂര്‍- 5

മടിക്കൈ- 2

മംഗല്‍പാടി- 1

മഞ്ചേശ്വരം-1

മൊഗ്രാല്‍പുത്തൂര്‍-1

മുളിയാര്‍- 2

നീലേശ്വരം- 13

പടന്ന- 1

പള്ളിക്കര-10

പനത്തടി-1

പുല്ലൂര്‍പെരിയ-9

പിലിക്കോട്- 5

തൃക്കരിപ്പൂര്‍-4

ഉദുമ- 13

വലിയപറമ്പ- 3

വെസ്റ്റ് എളേരി- 7


I & PRD KASARAGOD


Previous Post Next Post
Kasaragod Today
Kasaragod Today