കര്‍ഷകന്‍ കുളത്തില്‍ വീണ് മരിച്ചു


 മുള്ളേരിയ: പച്ചക്കറി കൃഷിക്ക് വെള്ളം ശേഖരിക്കവെ കര്‍ഷകന്‍ കുളത്തില്‍ വീണ് മരിച്ചു. മുളിയാര്‍ ബേപ്പ് അമ്പലത്തിങ്കാലിലെ എം. കുഞ്ഞമ്പുനായര്‍(65) ആണ് മരിച്ചത്. വീടിന് അരകിലോമീറ്റര്‍ അകലെയുള്ള തോട്ടത്തില്‍ പച്ചക്കറി കൃഷിക്ക് വെള്ളമൊഴിക്കാനായി ഭാര്യ ഭാരതിക്കൊപ്പം എത്തിയതായിരുന്നു. കുഞ്ഞമ്പു നായര്‍ കുളത്തില്‍ നിന്ന് വെള്ളം കോരിക്കൊടുക്കുകയും ഭാരതി പച്ചക്കറികള്‍ക്ക് ഒഴിച്ചുകൊടുക്കുകയുമായിരുന്നു. അതിനിടെയാണ് കാല്‍ വഴുതി കുളത്തില്‍ വീണത്. നിറയെ ചെളി ഉള്ളതിനാല്‍ ഭാരതിക്ക് രക്ഷപ്പെടുത്താനായില്ല. ഭാരതിയുടെ നിലവിളി കേട്ടെത്തി പരിസര വാസികളാണ് കുഞ്ഞമ്പുനായരെ പുറത്തെടുത്തത്. കാസര്‍കോട്ടെ ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. സി.പി.എം. ബേപ്പ്(2) ബ്രാഞ്ച് സെക്രട്ടറിയാണ്. ഷിനോദ്, ഷിബിത എന്നിവര്‍ മക്കളാണ്. മരുമകന്‍:രാജേഷ് പനയാല്‍. സഹോദരങ്ങള്‍: ലക്ഷ്മി, കൃഷ്ണന്‍, ഇന്ദു, പരേതരായ ചന്ദ്രന്‍നായര്‍, അരവിന്ദന്‍.

Previous Post Next Post
Kasaragod Today
Kasaragod Today