ഗൾഫിൽ മൂന്ന് മലയാളികൾ മരിച്ചു

 മനാമ: കോഴിക്കോട്​ തൊട്ടില്‍പാലം ഇല്ലത്ത്​ പോക്കറി​െന്‍റ മകന്‍ ഇല്ലത്ത്​ അബ്​ദുല്ല (52) ബഹ്​റൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. 35 വര്‍ഷമായി മുഹറഖിലെ സ്വ​േദശി വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്​തുവരികയായിരുന്നു.


അടുത്ത ദിവസം നാട്ടിലേക്ക്​ പോകാനുളള തയാറെടുപ്പുകള്‍ നടത്തിയിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ശാരീരിക അസ്വസ്​ഥത അനുഭവപ്പെട്ടതിനെതുടര്‍ന്ന്​ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ ശൈഖ്​ സല്‍മാന്‍ ഹെല്‍ത്​ സെന്‍ററില്‍ പ്രവേശിപ്പിക്കുകയും നില ഗുരുതരമായതിനെതുടര്‍ന്ന്​ ആംബുലന്‍സില്‍ കിംഗ്​ ഹമദ് ഹോസ്​പിറ്റലിലേക്ക്​ മാറ്റുകയുമായിരുന്നു.


മൃതദേഹം കിങ് ​ ഹമദ്​ ഹോസ്​പിറ്റല്‍ മോര്‍ച്ചറിയില്‍.



മ​ൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകാനുളള ശ്രമങ്ങള്‍ നടക്കുന്നതായി സാമൂഹിക പ്രവര്‍ത്തകന്‍ കരീം കുളമുള്ളതില്‍ അറിയിച്ചു.


മാതാവ്​ ഫാത്തിമ (പാത്തു). ഭാര്യ: നുസൈബ തൂണേരി. മക്കള്‍: നുഫൈല്‍, ഫിദ ഫജര്‍, നാഫിദ്. സഹോദരങ്ങള്‍: മുനീര്‍, സുബൈര്‍ (ബഹ്​റൈന്‍), ജമീല, സുലൈഖ.


കൊവിഡ് ബാധിച്ച്‌ കോഴിക്കോട് നാദാപുരം വളയം കുഴിക്കണ്ടിയില്‍ സുകുമാരന്റെ മകന്‍ സുധീഷ് (32)ഹഫര്‍ അല്‍ ബാത്തിനില്‍ മരിച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചയായി കിങ് ഖാലിദ് ജനറല്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു.

കഴിഞ്ഞ 7വര്‍ഷമായി ഹഫറില്‍ ഇന്റീരിയര്‍ ഡിസൈന്‍ ജോലി ചെയ്തു വരികയായിരുന്നു. എട്ടു മാസം മുമ്ബാണ് അവസാനം നാട്ടില്‍ പോയി വന്നത്.


കിങ് ഖാലിദ് ജനറല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇവിടെ സംസ്‌കരിക്കുന്നതിന് നിയമനടപടികള്‍ക്ക് സഹായം നല്‍കുന്നതിന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാന്‍ പന്തളം എന്നിവര്‍ രംഗത്തുണ്ട്.


ആലുവ സ്വദേശി കുവൈത്തില്‍ മരിച്ചു. ആലുവ തോട്ടക്കാട്ടുകര താന്നിപ്പിള്ളി വീട്ടില്‍ പരേതനായ കുഞ്ഞുവറീതി​െന്‍റ മകന്‍ തോമസ് (69) ആണ് തിങ്കളാഴ്​ച രാവിലെ ഫര്‍വാനിയ ആശുപത്രിയില്‍ മരിച്ചത്. അബ്ബാസിയയിലായിരുന്നു താമസം. ഭാര്യ: മേരി തോമസ്​. മക്കള്‍: അലന്‍, എലന്‍. മരുമകള്‍: സിനി.


Previous Post Next Post
Kasaragod Today
Kasaragod Today