പഞ്ചായത്ത് പ്രസിഡന്റ്, സംവരണ പട്ടിക പ്രഖ്യാപിച്ചു, ബദിയഡുക്ക പൈവളിക, വെസ്റ്റ് എളേരി,കുറ്റിക്കോൽ എന്നിവ പട്ടിക ജാതി പട്ടിക വർഗ സംവരണമാകും

 കാസര്‍കോട്‌: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ത്രിതല പഞ്ചായത്ത്‌ അധ്യക്ഷ സ്ഥാനങ്ങള്‍ സ്‌ത്രീകള്‍, പട്ടികജാതി (സ്‌ത്രീ), പട്ടികജാതി (ജനറല്‍), പട്ടികവര്‍ഗ്ഗം (സ്‌ത്രീ), പട്ടികവര്‍ഗ്ഗം (ജനറല്‍) വിഭാഗങ്ങള്‍ക്ക്‌ സംവരണം ചെയ്‌തു കൊണ്ട്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഉത്തരവിറക്കി.

കാസര്‍കോട്‌ ജില്ലയിലെ ബദിയഡുക്ക പഞ്ചായത്തിന്റെ അധ്യക്ഷ സ്ഥാനം പട്ടികജാതി സ്‌ത്രീകള്‍ക്കും പൈവളിഗെ പഞ്ചായത്ത്‌ അധ്യക്ഷ സ്ഥാനം പട്ടികജാതി ജനറല്‍ വിഭാഗത്തിനും വെസ്റ്റ്‌ എളേരി പഞ്ചായത്ത്‌ അധ്യക്ഷ സ്ഥാനം പട്ടിക വര്‍ഗ്ഗ സ്‌ത്രീകള്‍ക്കും കുറ്റിക്കോല്‍ പഞ്ചായത്ത്‌ അധ്യക്ഷ സ്ഥാനം പട്ടിക വര്‍ഗ്ഗ ജനറല്‍ വിഭാഗത്തിനുമാണ്‌.മുളിയാര്‍, ദേലംപാടി, ബേഡഡുക്ക, മഞ്ചേശ്വരം, വൊര്‍ക്കാടി, മീഞ്ച, മംഗല്‍പ്പാടി, കുമ്പള, മൊഗ്രാല്‍ പുത്തൂര്‍ , ചെമ്മനാട്‌, ഉദുമ, അജാനൂര്‍, മടിക്കൈ, കോടോംബേളൂര്‍, പനത്തടി, ചെറുവത്തൂര്‍, പിലിക്കോട്‌ പഞ്ചായത്തുകളുടെ പ്രസിഡണ്ട്‌ സ്ഥാനം വനിതകള്‍ക്കാണ്‌ സംവരണം ചെയ്‌തിട്ടുള്ളത്‌. കാഞ്ഞങ്ങാട്‌, നീലേശ്വരം മുന്‍സിപ്പല്‍ ചെയര്‍മാന്‍ സ്ഥാനങ്ങളും വനിതകള്‍ക്കാണ്‌.


Previous Post Next Post
Kasaragod Today
Kasaragod Today