ഗുജറാത്തിൽ സ്ഫോടനം 9 മരണം, അഹമ്മദാബാദിലെ കെമിക്കൽ ഫാക്ടറി ഗോഡൗണിലാണ് സ്ഫോടനമുണ്ടായത്

 അഹമ്മദാബാ ദ്: അഹമ്മദാബാദിലെ ഒരു കെമിക്കല്‍ ഫാക്ടറി ഗോഡൗണില്‍ സ്ഫോടനം . സ്ഫോടനത്തിലും തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തിലും 9 പേര്‍ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. സ്‌ഫോടനത്തേത്തുടര്‍ന്ന് കെട്ടിടം ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു .


ഒന്‍പത് പേരുടെ മരണം എല്‍ജി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.



സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഒമ്ബത് പേരുടെ മൃതദേഹം കണ്ടെത്തിയെന്നും ഒന്‍പത് പേരെ ആശുപത്രിയില്‍ പ്രവേശപ്പിച്ചതായും റിപ്പോര്‍ട്ട് ഉണ്ട് . ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.


സംഭവസ്ഥലത്ത് അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങള്‍ 18 പേരെ രക്ഷപ്പെടുത്തി . ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന നിഗമനത്തില്‍ അഗ്നിരക്ഷാ സേനാംഗങ്ങള്‍ തിരച്ചില്‍ തുടരുകയാണ്.


Previous Post Next Post
Kasaragod Today
Kasaragod Today