ന്യൂഡല്‍ഹി: പൊലീസുകാരനൊപ്പം നില്‍ക്കുന്ന ബുര്‍ഖ ധരിച്ച പെണ്‍കുട്ടികളുടെ ചിത്രം േകരളത്തിലെ വനിത പൊലീസ് സേനയുടേതെന്ന് വ്യാജപ്രചാരണം. വിദ്വേഷ കമന്‍റുകളുമായി ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവയിലൂടെയാണ് ചിത്രം പ്രചരിപ്പിക്കുന്നത്.
'ആശ്ചര്യപ്പെടരുത്. ഇത് സൗദി അറേബ്യയല്ല. കേരളത്തിലെ വനിത പൊലീസ് സേനയാണ്. ഹിന്ദുക്കളേ: ഉറങ്ങിതന്നെ കിടന്നോളൂ' എന്ന അടിക്കുറിേപ്പാടെയാണ് സംഘപരിവാര്‍ അനുകൂലികള്‍ ചിത്രം വന്‍തോതില്‍ പ്രചരിപ്പിക്കുന്നത്.
യഥാര്‍ഥത്തില്‍ കാസര്‍കോട് ജില്ലയിലെ ഉളിയത്തടുക്ക അറബിക് കോളജിലെ ചിത്രമാണ് വര്‍ഗീയ അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്നതെന്ന് ഇതിെന്റ യാഥാര്‍ഥ്യം വ്യക്തമാക്കി നല്‍കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യ ടുഡെ വിശദീകരിച്ചു.
2017ലാണ് ചിത്രം പകര്‍ത്തിയത്. അന്ന് ജില്ല പൊലീസ് മേധാവിയായിരുന്ന കെ.ജി. സൈമണാണ് ചിത്രത്തിലെ പൊലീസുകാരന്‍. ബുര്‍ഖ ധരിച്ചിരിക്കുന്നത് കോളജ് വിദ്യാര്‍ഥികളും. 2017 ഒക്ടോബര്‍ 24ന് 'ഇന്ത്യന്‍ എക്സ്പ്രസ്' ദിനപത്രത്തില്‍ വന്ന ചിത്രമാണിത്. മുസ്ലിം വിദ്യാഭ്യാസ സ്ഥാപനമാണ് അറബിക് കോളജ്. അവിടത്തെ യൂണിഫോമാണ് പെണ്‍കുട്ടികള്‍ ധരിച്ചിരിക്കുന്നത്. അവര്‍ വനിത പൊലീസ് ഉദ്യോഗസ്ഥരല്ലെന്നും കെ.ജി. സൈമണ്‍ ഇന്ത്യ ടുഡെയോട് പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ വനിത പൊലീസ് ബറ്റാലിയനുള്ള കേരളത്തിനെതിരെ മറ്റൊരു വര്‍ഗീയ പ്രചാരണ ആയുധമായാണ് സംഘപരിവാര്‍ ഈ ചിത്രത്തെ ഉപയോഗിക്കുന്നത്. സംഘപരിവാര്‍ ഗ്രൂപ്പുകളിലൂടെയും പ്രൊഫൈലുകളിലൂടെയുമാണ് ചിത്രം വന്‍തോതില്‍ പ്രചരിപ്പിക്കുന്നത്.
