കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപതട്ടിപ്പു മായി ബന്ധപ്പെട്ട് കാസർ കോട് ടൗൺ സ്റ്റേഷനിൽ അ ഞ്ചുകേസുകൾ കൂടി രജി സ്റ്റർ ചെയ്തു. എം.സി ഖ മറുദ്ദീൻ എം.എൽ.എക്കും പൂക്കോയ തങ്ങൾക്കുമെതി രെയാണ് കേസ്. കള്ളാറി ലെ അബ്ദുൽ നാസർ, അ ബ്ദുൽസലാം, നാസർ, ബ ളാലിലെ ഫാത്തിമ ബീവി, കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പി ലെ ഫൗസിയ അബ്ദുല്ല എ ന്നിവരുടെ പരാതിയിലാണ് കേസ്. വിവിധ കാലയളവി ലായി അബ്ദുൽ നാസർ 800 ഗ്രാം സ്വർണ്ണവും അബ്ദുൽ സലാം 50 ലക്ഷം രൂപയും ഫാത്തിമ ബീവി 20 ലക്ഷം രൂപയും ഫൗസിയ അബ് ദുല്ല 141 ഗ്രാം സ്വർണ്ണവും നാസർ 400 ഗ്രാം സ്വർണ്ണ വും നിക്ഷേപിച്ചിരുന്നതായി പരാതിയിൽ പറയുന്നു.
ഫാഷൻ ഗോൾഡ് നിക്ഷേപതട്ടിപ്പു മായി ബന്ധപ്പെട്ട് അഞ്ചുകേസുകൾ കൂടി
mynews
0
