ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശക വിലക്ക്‌; കോവിഡ്‌ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാക്കി

 കാസര്‍കോട്‌: കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി ജനറല്‍ ആശുപത്രിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രോഗികളുടെ കൂടെ നില്‍ക്കുന്ന സഹായികള്‍ക്ക്‌ കോവിഡ്‌ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാക്കി. സന്ദര്‍ശകര്‍ക്ക്‌ പൂര്‍ണ്ണമായും വിലക്ക്‌ ഏര്‍പ്പെടുത്തി. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെയാണ്‌ നിയന്ത്രണം. ആശുപത്രിയില്‍ അഡ്‌മിറ്റ്‌ ആക്കുന്ന രോഗിയുടെ കൂടെ സഹായിയായി നില്‍ക്കുന്നവര്‍ക്ക്‌ കോവിഡ്‌ ടെസ്റ്റ്‌ നടത്തും. നെഗറ്റീവ്‌ ഫലം ലഭിച്ചാലേ കൂടെ നില്‍ക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന്‌ ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇതിനായി പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായി കൂട്ടിച്ചേര്‍ത്തു. അഡ്‌മിറ്റ്‌ ആയ രോഗികളെ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക്‌ പൂര്‍ണ്ണ വിലക്കും ഏര്‍പ്പെടുത്തി. ജനറല്‍ ആശുപത്രിയില്‍ ഇത്തരത്തിലുള്ള നിയന്ത്രണം ഇതാദ്യമാണ്‌.


Previous Post Next Post
Kasaragod Today
Kasaragod Today