ഭർത്താവിനൊപ്പം പോകവേ നവവധുവിനെ കാർ തടഞ്ഞ്​ കാമുകൻ 'തട്ടിക്കൊണ്ടുപോയി'

 ചെറുതുരുത്തി (തൃശൂർ): വിവാഹം കഴിഞ്ഞ് ഭർത്താവിന്‍റെ കൂടെ വീട്ടിലേക്ക് വരുന്ന വധുവിനെ സിനിമ സ്​​െറ്റെലിൽ കാർ തടഞ്ഞ്​ കാമുകൻ 'തട്ടിക്കൊണ്ടുപോയി'. തൃശൂർ ദേശമംഗലം പഞ്ചായത്തിലെ കടുകശ്ശേരിയിൽ കഴിഞ്ഞദിവസമാണ് സംഭവം.


കടുകശ്ശേരിയിലുള്ള വധു ചെറുതുരുത്തി പുതുശ്ശേരിയിലുള്ള യുവാവിനെ വീട്ടുകാരുടെ ഇഷ്​ടപ്രകാരമാണ്​ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ ശേഷം വര​ന്‍റെ വീട്ടിലേക്ക് വരുന്നതിനിടെ വിജന സ്ഥലത്തുവെച്ച് കാമുകനും കൂട്ടുകാരും കാർ തടയുകയായിരുന്നു. തുടർന്ന്​ താലിമാല ഭർത്താവിന് ഊരി നൽകി വധു കാമുകന്‍റെ കൂടെപോയി.


ഭർത്താവി​ന്‍റെ പരാതിയെ തുടർന്ന് ചെറുതുരുത്തി പൊലീസ് യുവതിയെയും കാമുകനെയും സ്‌റ്റേഷനിൽ വിളിച്ചുവരുത്തി. ബന്ധുക്കളുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്ന് ആഭരണങ്ങൾ ഊരി വാങ്ങിയ ശേഷം യുവതിയെ കാമുക​ന്‍റെ വീട്ടുകാരുടെ കൂടെ പറഞ്ഞയച്ചു.


ഭർത്താവി​ന്‍റെ വീട്ടുകാർക്ക് കല്യാണ ​ചെലവിന് നഷ്​ടപരിഹാരമായി രണ്ടര ലക്ഷം രൂപ വധുവിന്‍റെ പിതാവ് നൽകിയ ശേഷമാണ് പൊലീസ് കേസ് പിൻവലിച്ചത്.


Previous Post Next Post
Kasaragod Today
Kasaragod Today