കോട്ടയത്ത് കോൺഗ്രസിനോട് ഇടഞ്ഞു, ലീഗ് ഒറ്റയ്ക്ക് മത്സരിക്കും; യുഡിഎഫില്‍ ഭിന്നത

 കോട്ടയം∙ ജില്ലാ പഞ്ചായത്തിൽ സീറ്റ് നിഷേധിച്ചതോടെ കോട്ടയത്ത് കലാപക്കൊടിയുമായി മുസ്‌ലിം ലീഗ്. 5 ജില്ലാ പഞ്ചായത്ത് ഡിവിഷനിലും 5 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും സ്ഥാനാർഥികളെ നിർത്താൻ ലീഗ് തീരുമാനിച്ചു. എരുമേലി സീറ്റാണ് ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ നടത്തിയ ഉഭയ കക്ഷി ചർച്ചയിൽ മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്.


സീറ്റ് വിട്ടുനൽകാനാകില്ലെന്ന് ഉഭയകക്ഷി യോഗത്തിൽ കോൺഗ്രസ് അറിയിച്ചതോടെയാണ് ലീഗ് ഇടഞ്ഞത്. ലീഗ് ആവശ്യപ്പെട്ട എരുമേലിക്കു പുറമെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ മത്സരിക്കും. 2 ഡിവിഷനുകൾ ഏതെന്ന് ഉടൻ കണ്ടെത്തും


Previous Post Next Post
Kasaragod Today
Kasaragod Today