കുവൈത്തില്‍ ജനുവരി ഒന്നിന് മുമ്ബ് ഇഖാമ കഴിഞ്ഞവര്‍ക്ക് വിസ സ്റ്റാറ്റസ് മാറ്റാന്‍ അവസരം

 കുവൈറ്റ് സിറ്റി: 2020 ജനുവരി ഒന്നിന് മുമ്ബുള്ള താമസ നിയമലംഘകര്‍ക്ക് താമസരേഖ നിയമവിധേയമാക്കുന്നതിനോ അല്ലെങ്കില്‍ പിഴയടച്ച്‌ കുവൈറ്റ് വിടുന്നതിനോ ഒരു മാസത്തെ സമയം അനുവദിച്ചു. ഡിസംബര്‍ ഒന്ന് മുതല്‍ 31 വരെയാണ് സമയപരിധി അനുവദിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രി അനസ് അല്‍ സാലെഹ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.


വിജ്ഞാപനത്തില്‍ പറയുന്നത് പ്രകാരം 2020 ജനുവരി ഒന്നിന് മുമ്ബുള്ള രാജ്യത്തെ എല്ലാ താമസ നിയമലംഘകരും പിഴയടച്ച്‌ രാജ്യം വിടുകയോ അല്ലെങ്കില്‍ വ്യവസ്ഥകള്‍ക്ക് അനുസൃതമായി താമസരേഖ നിയമവിധേയമാക്കുകയോ ചെയ്യണം.


ഫര്‍വാനിയ ദജീജിലെ താമസ കുടിയേറ്റ വിഭാഗം അധികൃതരെയാണ് ഇതിനുവേണ്ടി സമീപിക്കേണ്ടത്.



ഈ അവസരം ഉപയോഗിക്കാത്ത നിയമലംഘകരില്‍ നിന്ന് കനത്ത പിഴ ചുമത്തുകയും നാടു കടത്തുകയും ചെയ്യും. ഇവരെ പിന്നീട് കുവൈറ്റിലേക്ക് തിരിച്ചെത്താന്‍ അനുവദിക്കുന്നതല്ല.


130000-ത്തോളം പ്രവാസികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി. അനധികൃത താമസക്കാര്‍ക്ക് പിഴയോ മറ്റു ശിക്ഷാ നടപടികളോ ഇല്ലാതെ രാജ്യം വിടാന്‍ ഏപ്രില്‍ ഒന്ന് മുതല്‍ 30 വരെ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. ഇവര്‍ക്കുള്ള യാത്രാച്ചെലവും കുവൈറ്റ് സര്‍ക്കാരാണ് വഹിച്ചിരുന്നത്. എന്നിട്ടും ഏകദേശം 25000 പേര്‍ മാത്രമാണ് ഈ അവസരം പ്രയോജനപ്പെടുത്തിയിരുന്നത്.


Previous Post Next Post
Kasaragod Today
Kasaragod Today