യു.എസ് കൊവിഡ് വാക്‌സിന്‍ ഇന്ത്യന്‍ വിപണിയിലേക്ക് , കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുന്നതായി ഫെെസര്‍

 ന്യൂഡല്‍ഹി:കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ വില്‍ക്കുന്നതിനായി കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിവരുന്നതായി യു.എസ് ഫാര്‍മ കമ്ബനി ഫെെസര്‍ അറിയിച്ചു. ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് ഇത് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഫൈസര്‍ ഇന്ത്യന്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.


ഈ വര്‍ഷം 50 ദശലക്ഷം കൊവിഡ് വാക്‌സിന്‍ ഡോസുകളും അടുത്ത വര്‍ഷം 1.3 ബില്ല്യണ്‍ഡോസുകളും കമ്ബനി പുറത്തിറക്കുമെന്നും ഫൈസര്‍ അറിയിച്ചു. വാക്‌സിന്‍ നിര്‍മാണം വിജയിച്ചു കഴിഞ്ഞാല്‍ വിതരണ കരാറുകളില്‍ ഏര്‍പ്പെട്ട രാജ്യങ്ങളില്‍ ലഭ്യമായ ഡോസുകള്‍ നല്‍കുമെന്നും ഫെെസര്‍ വക്താവ് പറഞ്ഞു.


യു.എസ് ഫാര്‍മ കമ്ബനിയായ ഫെെസറും ജര്‍മന്‍ മരുന്ന് കമ്ബനിയായ ബയേണ്‍ടെക്കും ചേര്‍ന്ന് വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ 90 ശതമാനം ഫലപ്രദമെന്ന് കമ്ബനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.




ഫെെസര്‍ ഇതുവരെ ഇന്ത്യയിലെ ഒരു കമ്ബനിയുമായും വിതരണ കരാറില്‍ ഏര്‍പ്പെട്ടിട്ടില്ല. അതേസയം ആര്‍.എന്‍.എ വാക്‌സിന്‍ ലഭ്യമാകുന്നതിനായി ഫെെസറുമായി ചര്‍ച്ച നടത്തിവരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today