കാസർകോട് ∙ എം.സി. കമറുദ്ദീൻ എംഎൽഎ പ്രതിയായ ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പു കേസിൽ നിക്ഷേപകരുടെ ബാധ്യത മുസ്‌ലിം ലീഗ് നേതൃത്വം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. അങ്ങനെ ഏറ്റെടുക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല.കമറുദ്ദീൻ തന്നെയാണ് നിക്ഷേപകരുടെ പണം തിരികെ നൽകാനുള്ള നടപടി സ്വീകരിക്കേണ്ടതെന്നും ഇതിന് 6 മാസത്തെ സമയം പാർട്ടി അനുവദിച്ചിട്ടിട്ടുണ്ടെന്നും പരിഹാരമായില്ലെങ്കിൽ നടപടിയെപ്പറ്റി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ലീഗ് ആവശ്യപ്പെട്ടതായുള്ള വാർത്ത മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.നിക്ഷേപകരെ താൻ കൈവിട്ടിട്ടില്ലെന്ന് എം.സി. കമറുദ്ദീൻ എംഎൽഎ വീണ്ടും അവകാശപ്പെട്ടു. അതേസമയം എങ്ങിനെയാണു പ്രശ്ന പരിഹാരമെന്നു വ്യക്തമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. തനിക്ക് 200 ഏക്കർ ബിനാമി സ്വത്ത് ഉണ്ടെന്നു പറഞ്ഞവർ അതു ചൂണ്ടിക്കാണിച്ചാൽ മുഴുവൻ വിട്ടു നൽകാമെന്നും കമറുദ്ദീൻ പറഞ്ഞു.
ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; ബാധ്യത ലീഗ് ഏറ്റെടുക്കില്ലെന്ന് കെ.പി.എ. മജീദ്
mynews
0
