ടയർ പൊട്ടി ടി​പ്പ​ര്‍ ലോ​റി മ​റി​ഞ്ഞു ഡ്രൈവർ മരിച്ചു ഒരാൾക്ക് പരിക്ക്, കാസർകോട് പള്ളപ്പാടി സ്വദേശി റഫീഖ് ആണ് മരിച്ചത്

 മു​ള്ളേ​രി​യ: ക്വാ​റി​യി​ല്‍​നി​ന്നു മെ​റ്റ​ലു​മാ​യി വ​രി​ക​യാ​യി​രു​ന്ന ടി​പ്പ​ര്‍ ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍ മ​രി​ച്ചു. ബെ​ള്ളൂ​ര്‍ പ​ള്ള​പ്പാ​ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് റ​ഫീ​ഖ് (33) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ഷ്‌​റ​ഫി​ന് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ബെ​ള്ളൂ​ര്‍ പാ​ത്ത​ടു​ക്ക​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ലോ​റി​യു​ടെ ട​യ​ര്‍ പൊ​ട്ടി റോ​ഡി​നു കു​റു​കേ മ​റി​യു​ക​യും റ​ഫീ​ഖ് അ​ടി​യി​ല്‍​പ്പെ​ട്ടു​പോ​കു​ക​യു​മാ​യി​രു​ന്നു. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം നീ​ക്കി​യാ​ണ് റ​ഫീ​ഖി​നെ പു​റ​ത്തെ​ടു​ത്ത​ത്. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ള്‍: മു​ഹ​മ്മ​ദ് റാ​ഫി, റാ​ഹി​ല.


Previous Post Next Post
Kasaragod Today
Kasaragod Today