മഞ്ചേശ്വരം: മഞ്ചേശ്വരം ഏഴാം വാർഡ് മച്ചംപാടിയിൽ ബിജെപിയും മുസ്ലിം ലീഗും തെരെഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയതായി എസ്‌ഡിപിഐ ആരോപണം, എസ്‌ഡിപിഐ ജയിച്ചു വരുന്ന ഈവാർഡിൽ മുസ്ലിം ലീഗുമായുള്ള ധാരണയിൽ സ്ഥാനാർത്ഥിയെ നിർത്താതെ മുസ്ലിം ലീഗിനെ പിന്തുണക്കുകയാണ് ബിജെപി,ഇതിന് പകരമായയി മഞ്ചേശ്വരം പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ബിജെപിയെ സഹായിക്കാനാണ് ലീഗ് ധാരണയെന്നാണ് വിമെർശനം,
ഇത് വരെ സ്ഥാനാർത്ഥി നിർത്താത്ത ഒരു പാർട്ടിയെ സ്വാധീനം ചെലുത്തിക്കൊണ്ട് സ്ഥാനാർത്ഥിയെ നിർത്തിച്ചതും എസ്‌ഡിപിഐ യെ പരാജയപ്പെടുത്തുന്നതിനു വേണ്ടിയാണെന്ന് ജില്ലാ സെക്രെട്ടറി കാദർ അറഫ ആരോപിച്ചു , കഴിഞ്ഞ രണ്ട് ടേമിലും എസ്ഡിപിഐആണ് വിജയിച്ചത് എസ്ഡിപിഐയുടെ ജില്ലയിലെ ഏക പഞ്ചായത്ത് മെമ്പറുള്ള വാർഡാണ് മച്ചംപാടി.
കാലങ്ങളായി സ്ഥാനാർഥിയെ നിർത്താറുള്ള ബിജെപി കഴിഞ്ഞ പ്രാവശ്യം ബ്ലോക്ക് പഞ്ചായത്തിൽ 169 വോട്ട് മച്ചമ്പാടിയിൽ നിന്ന് ബിജെപിക്ക് ലഭിച്ചപ്പോൾ
വാർഡിലെ ബിജെപി സ്ഥാനാർത്ഥിക്ക് 62 വോട്ടായി കുറഞ്ഞത് ഏറെ ചർച്ച ചെയ്യാനിടയായിരുന്നു എന്നാൽ ഇത്തവണ സ്ഥാനാർത്ഥിയെ നിർത്താതെതന്നെ ലീഗുമായി കച്ചവടം ഉറപ്പിച്ചു എന്നാണ് വിമർശനം . ഇതിനെതിരെ അണികളിലും പ്രതിഷേധം ഉയർന്നതായി അവർ പറയുന്നു.
കഴിഞ്ഞ പ്രാവശ്യം ഈ വാർഡിൽ മുസ്ലിംലീഗിലെ സ്ഥാനാർത്തിയും എസ്ഡിപിഐയും തുല്യ വോട്ട് നേടുകയായിരുന്നു, അതേ തുടർന്ന് ടോസിലൂടെയാണ് നിലവിലുള്ള പഞ്ചായത്ത് മെമ്പറായ എസ്ഡിപിഐ സ്ഥാനാർത്ഥി ഫൈസൽ മച്ചംപാടി തിരഞ്ഞെടുക്കുന്നത് ഇത്തവണ മുസ്ലിം ലീഗ് പണം വാരിയെറിഞ്ഞ് മച്ചംപാടിയെ തിരിച്ചുപിടിക്കാൻ ഒരുങ്ങുന്നുവെന്നാണ് വിമർശനം, പാർട്ടിയെ തോല്പിക്കുന്ന തിന് വേണ്ടി നേതൃത്വത്തിന്റെ അറിവോടെയാണ് ബിജെപി യുമായുള്ള ബന്ധമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്,
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലടക്കം പല തിരഞ്ഞെടുപ്പിലും മഞ്ചേശ്വരത്ത് ബിജെപിയെ പരാജപ്പെടുത്താൻ മുസ്ലിം ലീഗിനു വേണ്ടി വോട്ടു നൽകിയും, വോട്ടു ചോദിക്കാനും പ്രവർത്തിക്കാനും ഫീൽഡിൽ ഇറങ്ങിയഎസ്‌ഡിപിഐ യെ തോല്പിക്കാൻ
ബിജെപി അടക്കമുള്ള മറ്റു പാർട്ടിക്കാരെ ഒന്നിച്ചു നിർത്തി കൊണ്ടുള്ള രഹസ്യ പരസ്യ നിലപാട് അണികളിൽ ആശയ കുഴപ്പത്തിനും വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്.
ഇത് രാഷ്ട്രീയ നെറികേടും വഞ്ചനയുമെന്നാണ് നാട്ടുകാർ പറയുന്നത്, ഒരുഭാഗത്ത് ബിജെപിക്ക് എതിരാണെന്ന് പറയുന്ന മുസ്ലിം ലീഗ്
ഇവിടെ ബിജെപിയെ കൂട്ട് പിടിച്ച് നടത്തുന്ന രാഷ്ട്രീയ കച്ചവടം അടുത്ത് വരാനിരിക്കുന്ന നിയമസഭ തിരെഞ്ഞെടുപ്പിൽ മുസ്ലിം
ലീഗിന് വലിയ നഷ്ടമാണ് ഉണ്ടാക്കുക എന്നാണ് എസ്‌ഡിപി ഐ പറയുന്നത് . ഇനി വരാനിക്കുന്ന നിയസഭ തിരഞ്ഞെടുപ്പിൽ കഴിവുള്ള പൊതു സ്വതന്ത്ര്യ സ്ഥാനാർത്ഥിയെ എൽഡിഎഫ് ഇറക്കിയാൽ പിന്തുണക്കുന്നത് പരിഗണിക്കേണ്ടി വരുമെന്നും അവർ പറയുന്നു.