കേരള തലത്തിൽ നടന്ന മാപ്പിളപ്പാട്ട് മത്സരത്തിൽ ഷെഫീഖ് കൈനോത്തിന് ഒന്നാം സ്ഥാനം

 പ്രശസ്ത ഗാനരചയിതാവ് നാസർ മേച്ചേരിയുടെ Talent Channel ഓൺലൈനിലൂടെ നടത്തിയ കേരള തല മാപ്പിളപ്പാട്ട് മത്സരത്തിൽ ഷെഫീക്ക് കൈനോത്തിന് വിജയം.കേരളത്തിലെ 14 ജില്ലകളിലെ അങ്ങോളമിങ്ങോളമുള്ള 40 ഓളം മത്സരാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ മൂന്ന് റൗണ്ടുകളിൽ ആയാണ് മത്സരം നടന്നത്. യൂട്യൂബ് ചാനലിലൂടെ ഓൺലൈനായി നടത്തിയ മത്സരത്തിൽ രണ്ടു രീതിയിലാണ് മാർക്കുകൾ നൽകിയത്. ഏറ്റവും കൂടുതൽ viewers ലഭിച്ച ആൾക്ക് 10 മാർക്കും ജഡ്ജസിന്റെ വകയായി 90 മാർക്കും ആണ് ക്രമീകരിച്ചിരുന്നത്.. ഈ രണ്ടു വിഭാഗത്തിലും ഷെഫീക്ക് തന്നെയായിരുന്നു മുന്നിൽ..


നിലവിൽ യുണൈറ്റഡ് കൈനോത്ത് ഗൾഫ് കമ്മിറ്റി സെക്രട്ടറി കൂടിയായ ഷെഫീഖ് ഇതിനുമുമ്പും നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിരുന്നു,  യിരുന്നു.  മേൽപ്പറമ്പ് പ്രദേശത്തെ കലാ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായ ഷഫീഖ് പഞ്ചായത്ത് തെരെഞ്ഞെടുപ്പിലും മത്സര രംഗത്തുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today