തര്‍ക്കങ്ങള്‍ക്കും വിയോജിപ്പുകള്‍ക്കുമൊടുവില്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി നീക്കുപോക്കുകള്‍ യഥാര്‍ഥ്യത്തിലേക്ക്. ലീഗ് അനുകൂല യുവജനസംഘടനകളുടെയും സമസ്തയുടെയും എതിര്‍പ്പുകള്‍ ദുര്‍ബലമാകുമെന്ന കണക്കുക്കൂട്ടലിലാണ് പ്രാദേശികതലത്തില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് യുഡിഎഫ് നേതൃത്വത്തിന്റെ പച്ചക്കൊടിയായത്. സഖ്യമല്ല, നീക്കുപോക്ക് മാത്രമെന്ന വാക്കിന്റെ ബലത്തിലാണ് യുഡിഎഫിന്റെ ഇത്തവണത്തെ അടവുനയം.കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വാര്‍ഡുകള്‍ എണ്ണിയെണ്ണി പറയാവുന്ന ഘട്ടത്തിലാണ് കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് ജയസാധ്യത മാത്രമാണ് പരിഗണന. കാസർകോട് കണ്ണൂർ വെൽഫെയറിന് അത്ര സ്വാധീനം ഇല്ല, കാസർകോട് ജില്ലയിൽ തൃക്കരിപ്പൂർ മണ്ഡലത്തിലാണ് കുറച്ചു സ്വാധീനം ഉള്ളത്, വര്‍ഗീയതയും മതരാഷ്ട്രീയവും പയറ്റുന്നുവെന്ന ആരോപണമുയര്‍ത്തി ഇടതുമുന്നണി യുഡിഎഫിന്റെ അടവുനയത്തിനെതിരെ വോട്ട് ചോദിക്കും. എന്നാല്‍, 2015ല്‍ തങ്ങള്‍ ഇടതിനൊപ്പമായിരുന്നുവെന്ന് അടക്കം പറഞ്ഞാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഉപരോധം.തദ്ദേശത്തില്‍ രാഷ്ട്രീയമല്ല, വ്യക്തികളുടെ സ്വീകാര്യതയാണ് പ്രധാനമെന്ന അരാഷ്ട്രീയവാദമാണ് യുഡിഎഫിന്റെ ബദല്‍. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയരൂപത്തോട് സന്ധി ചെയ്യുമ്പോള്‍ മുസ്‌ലിം ന്യൂനപക്ഷ സമുദായത്തിലെ പ്രബലകക്ഷികളായ ഇകെ, എ പി സുന്നി വിഭാഗങ്ങളുടെ അസംതൃപ്തി, നഷ്ടക്കച്ചവടമാകുമോയെന്ന് യുഡിഎഫിന് ഇനിയും ഉറപ്പായിട്ടില്ല. സമുദായവും രാഷ്ട്രീയവും രണ്ടാണെന്ന് പറഞ്ഞ് ഇകെ സമസ്ത കൈ കഴുകി. എന്നു വെച്ചാല്‍, ലീഗിനും സമസ്തക്കും വഴി രണ്ടെന്നതിന്റെ സൂചനയാണിത്.
മതരാഷ്ട്രത്തിന്റെ നിലപാട് മാറ്റാത്ത ജമാഅത്തെ ഇസ്‌ലാമിയെ മുന്നില്‍ നിർത്തി എപി വിഭാഗവും വെല്‍ ഫെയര്‍ പാര്‍ട്ടിയുടെ രാഷ്ട്രീയമോഹങ്ങളെ എതിര്‍ക്കുകയാണ്. ആര്‍എസ്എസും ജമാ അത്തെ ഇസ്‌ലാമിയും മതാധിഷ്ഠിത രാഷ്ട്രീയകാഴ്ചപ്പാടില്‍ വ്യത്യസ്തരല്ലെന്ന വാദവും ഉയരുന്നു. ബിജെപിയെ മുഖ്യശത്രുവായുള്ള രാഷ്ട്രീയപ്രചാരണത്തിന്റെ മുനയൊടിക്കുന്ന കൂട്ടുകെട്ടുകളുടെ അപകടവും ചൂണ്ടിക്കാണിക്കപ്പെടുന്നു.രാഷ്ട്രീയവിഷയങ്ങള്‍ ഉയര്‍ത്തി മുന്നണികള്‍ പോരടിക്കുന്ന തിരഞ്ഞെടുപ്പില്‍ ചിലയിടങ്ങളില്‍ ഇക്കാര്യം മറക്കാമെന്ന യുഡിഎഫ് കാഴ്ചപ്പാടിന്റെ വിശ്വാസ്യതയും പ്രചാരണരംഗത്ത് ഉയരും. ഇരുമുന്നണികളിലും യഥാസമയം കാലുറപ്പിച്ച് വളരുകയെന്ന ചെറുപാർട്ടികളുടെ രാഷ്ട്രീയ തന്ത്രത്തിന് ഇക്കുറി അവസരമൊരുക്കിയത് യുഡിഎഫാണെന്ന ആശ്വാസത്തിലാണ് ഇടതമുന്നണി.
