കാസർകോട്ട് 11വയസ്സുകാരൻ ഷോക്കറ്റു മരിച്ചു

 കളിച്ചുകൊണ്ടിരിക്കെ 11 വയസുകാരന്‍ ഷോകേറ്റ് മരിച്ചു. അണങ്കൂര്‍ ഗ്രീന്‍ പാര്‍ക് ഫ്‌ലാറ്റില്‍ താമസിക്കുന്ന ത്വാഹിറ ബാനുവിന്റെ മകന്‍ മുഹമ്മദ് ഇബാഹ് (11) ആണ് മരിച്ചത്.


ശനിയാഴ്ച വൈകീട്ട് 5.30 മണിയോടെയാണ് അപകടം. തൊട്ടടുത്ത മൊത്തവില്‍പന കടയുടെ സമീപത്ത് വെച്ച്ക ളിച്ചുകൊണ്ടിരിക്കെയാണ് ഷോകേറ്റ് വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.


ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. ഫാത്വിമ ഹിബത്ത് ഏക സഹോദരിയാണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today