തൃശൂർ ∙ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ആളെ പൊലീസ് തിരിച്ചറിഞ്ഞു. ചേർപ്പ് – കണിമംഗലം സ്വദേശിയായ സുജീബ് ആണ് ഭീഷണിപ്പെടുത്തിയത്. ദുബായിലുള്ള ഇയാൾ മദ്യലഹരിയിലാണു വിളിച്ചതെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസം ഫോണിലേക്കു ഭീഷണി കോൾ വന്നതിനെ തുടർന്നു മന്ത്രി പൊലീസിൽ പരാതി നൽകി. സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ സുജീബാണ് വിളിച്ചതെന്നു മനസ്സിലായി. മന്ത്രിയെ വിളിച്ച അന്നുതന്നെ തൃശൂർ കോർപറേഷനിൽ വിജയിച്ച എൽഡിഎഫ് പ്രതിനിധികളെയും ഇയാൾ ഫോണിൽ ഭീഷണിപ്പെടുത്തിയിരുന്നു.