വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ബിജെപി സ്ഥാനാർഥിയുടെ രണ്ട് മക്കൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

 കൊല്ലം: തെന്മല ഉറുകുന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ച്‌ സഹോദരിമാര്‍ അടക്കം മരിച്ചു. ഉറുകുന്ന് സ്വദേശികളായ അലക്സ് - സിന്ധു ദമ്ബതികളുടെ മക്കളായ പതിമൂന്നുകാരി ശ്രുതി, 18 വയmgള്ള ശാലിനി, ഇവരുടെ അയല്‍വാസി കുഞ്ഞുമോന്റെ മകള്‍ 17 വയസുള്ള കെസിയ എന്നിവരാണ് മരിച്ചത്.


ഇന്ന് വൈകുന്നേരം മൂന്നരയോടെ ഉറുകുന്ന് ജംഗ്ഷനില്‍ ആയിരുന്നു അപകടം. പുനലൂരില്‍ നിന്നും തമിഴ് നാട്ടിലേക്ക് പോകുകയായിരുന്ന വാഹനം മറ്റൊരു വാഹനത്തെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് പെണ്‍കുട്ടികള്‍ക്ക് മേല്‍ പാഞ്ഞു കയറുകയായിരുന്നു. 


മൂന്നു പേരെയും ഉടന്‍ തന്നെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



ശ്രുതി പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും കെസിയ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ശാലിനിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിച്ചു.


ഉറുകുന്നിലെ ബി ജെ പി സ്ഥാനാര്‍ത്ഥി അലക്സിന്റെ മക്കളാണ് ശ്രുതിയും ശാലിനിയും. ശ്രുതിയുടെയും കെസിയയുടെയും മൃതദേഹങ്ങള്‍ പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലും ശാലിനിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.


നാളെ പോസ്റ്റ്മോര്‍ട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.


Previous Post Next Post
Kasaragod Today
Kasaragod Today