മദ്യ ലഹരിയില്‍ പൊലീസുകാരുടെ ബൈക്ക്‌ തകര്‍ത്ത യുവാവിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു

 ബേഡകം: മദ്യ ലഹരിയില്‍ ജനമൈത്രി പൊലീസുകാരുടെ ബൈക്ക്‌ തകര്‍ത്ത യുവാവിനെ ബേഡകം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ചുള്ളി നെല്ലിമൊട്ട സ്വദേശിയും ബംഗ്‌ളൂരുവില്‍ ഐ ടി ജീവനക്കാരനുമായ ജസ്റ്റിന്‍ ജോസി (32)നെയാണ്‌ ബേഡകം ഇന്‍സ്‌പെക്‌ടര്‍ ടി ഉത്തംദാസിന്റെ നേതൃത്വത്തില്‍ അറസ്റ്റ്‌ ചെയ്‌തത്‌. കഴിഞ്ഞ ദിവസം ഉച്ചക്കാണ്‌ സംഭവം.

ഭര്‍ത്താവ്‌ മദ്യപിച്ച്‌ വന്ന്‌ നിരന്തരം തന്നെയും അമ്മയെയും ഉപദ്രവിക്കുന്നതായി നെല്ലിമൊട്ട സ്വദേശിനിയായ യുവതി ബേഡകം പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന്‌ പരാതിയെക്കുറിച്ചന്വേഷിക്കാന്‍ ബേഡകം ജനമൈത്രി ബീറ്റ്‌ പൊലീസുദ്യോഗസ്ഥരായ രാമചന്ദ്രന്‍ നായരെയും സുകുമാരനെയും ബേഡകം ഇന്‍സ്‌പെക്‌ടര്‍ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ നെല്ലിമൊട്ടയിലെ വീട്ടിലെത്തിയപ്പോഴാണ്‌ പ്രതി പൊലീസുദ്യോഗസ്ഥരുടെ ഡിപ്പാര്‍ട്ട്‌മെന്റ്‌ ബൈക്ക്‌ നശിപ്പിച്ചത്‌. തടയാന്‍ ചെന്ന പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്‌തു. ഇതു സംബന്ധിച്ചാണ്‌ അറസ്റ്റ്‌. പ്രതിയെ കോടതി റിമാന്റ്‌ ചെയ്‌തു.


Previous Post Next Post
Kasaragod Today
Kasaragod Today