മുള്ളേരിയ: കഴിഞ്ഞ കുറെ നാളുകളായി നാടിന്റെ സൈ്വര്യ ജീവിതം തകര്‍ത്തുകൊണ്ടിരുന്ന കാട്ടാനക്കൂട്ടത്തെ അതിര്‍ത്തി കടത്തിവിട്ട് ദ്രുതകര്‍മ്മ സേനയുടെ ഓപ്പറേഷന്‍ ഗജ വിജയം കണ്ടു.
മുളിയാര്‍ വനത്തിലും കാറടുക്ക വ നത്തിലും ആണ് കഴിഞ് കുറെ നാളുകളായി ആറും ഏഴും ആനകളുടെ രണ്ടു കൂട്ടം തമ്പടിച്ചിരുന്നത്. ഈ കാട്ടാനക്കൂട്ടം രാത്രികാലങ്ങളില്‍ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങി വ്യാപകമായി കാര്‍ഷിക വിളകളും മറ്റും നശിപ്പിക്കുന്നത് പതിവായതോടെയാണ് നാടിന്റെ സൈ്വര്യ ജീവിതം തകര്‍ക്കുന്ന കാട്ടാനക്കൂട്ടത്തെ തുരത്താന്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയത്.
കഴിഞ്ഞ കുറേ നാളുകളായി നാട്ടുകാര്‍ ഉറക്കമൊഴിച്ച് പടക്കം പൊട്ടിച്ചും പന്തം കത്തിച്ചും ആനകളെ തുരത്തുകയായിരുന്നു. എന്നാല്‍ തല്‍സമയം സ്ഥലത്ത് നിന്ന് പിന്തിരിയുന്ന ആനക്കൂട്ടം വീണ്ടുമെത്തുകയാണ് ചെയ്യുന്നത്. ഇതോടെയാണ് വനം വകുപ്പിന്റെ നേതൃത്വത്തില്‍ ദ്രുതകര്‍മ്മ സേന രംഗത്തിറങ്ങിയത്.
കാസര്‍കോടിന് പുറമെ വയനാട്, കണ്ണൂര്‍ എന്നീ ജനല്ലകളില്‍ നിന്നുമെത്തിയ നൂറോളം വനപാലകരും നാട്ടുകാരും ചേര്‍ന്നാണ് കാട്ടാനക്കൂട്ടത്തെ കര്‍ണ്ണാടകയിലേക്ക് തുരത്തിയത്. അതിനിടയില്‍ ഒറ്റക്കൊമ്പന്‍ ഈ വനമേഖലയില്‍ തന്നെയുള്ളത് ഭീഷണി സൃഷ്‌ടിക്കുകയാണ്. ഈ ഒറ്റയാനെ കണ്ടെത്തി തുരത്താനും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആനകളെ അതിര്‍ത്തി കടത്തിവിട്ടതോടെ ഇനി തിരിച്ചുവരാതിരിക്കാന്‍ പുലിപറമ്പ് സോളാര്‍ ഫെന്‍സിംഗ് നന്നാക്കി. തലപ്പച്ചേരി മുതല്‍ പാലാര്‍വരെ ഇത് തകര്‍ന്നുകിടക്കുകയായിരുന്നു. സോളാര്‍ വേലി നന്നാക്കാന്‍ വനപാലകര്‍ക്കൊപ്പം നാട്ടുകാരും സഹായത്തിനുണ്ട്.
അതേ സമയം ഒറ്റയ്‌ക്ക് നടക്കുന്ന കൊമ്പന്‍ കൊട്ടംകുഴി അരമനടുക്കം ഭാഗത്തായാണ് ഉള്ളത്. ഇന്നലെ രാത്രി ഈ ഒറ്റയാന്‍ പ്രദേശത്തെ തോട്ടത്തില്‍ കയറി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. ഈ ഒറ്റയാനെയും ഉള്‍ക്കാട്ടിലേക്ക് തുരത്താന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി ഇവിടെ തന്നെ തമ്പടിച്ചിരുന്ന കാട്ടാനക്കൂട്ടങ്ങളെ ശക്തമായ തീരുമാനത്തിന്റെ ഭാഗമായാണ് വനംവകുപ്പ് തുരത്തിയത്.
