ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തിയ കോൺഗ്രസ് പ്രവർത്തകനായ മദ്രസാ അധ്യാപകന് നേരെ ആക്രമണം

 മംഗളൂരു: ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തിയ മദ്രസാധ്യാപകനെതിരെ മംഗളൂരുവില്‍ ആക്രമണം. അസീഗോലി നിവാസിയായ ഹനീഫ് നിസാമി(40)ക്കെതിരെ ശനിയാഴ്ചയാണ് കൊണാജെ പോലീസ് സ്റ്റേഷൻ പരിധിയിൽ ആക്രമണമുണ്ടായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കരീം ഹനീഫിന്റെ തലയില്‍ ചുറ്റികകൊണ്ട് അടിച്ചുവെന്നാണ് ആരോപണം.

ആക്രമണത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ ദേര്‍ളക്കട്ടയിലെ കനച്ചൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന മഞ്ഞനാടി പ്രദേശത്തു ഇത്തവണ ബി ജെ പി സ്ഥാനാർത്ഥികൾ മത്സാരാ രംഗത്തുണ്ട്. ഇവർക്ക് വേണ്ടി പ്രചാരണം നടത്തിയതിനാണ് ഹനീഫിനെ ആക്രമിച്ചതെന്നാണ് റിപോർട്ടുകൾ പറയുന്നത്.


Previous Post Next Post
Kasaragod Today
Kasaragod Today