സമൂഹമാധ്യമങ്ങളിലെ ‘വൈറൽ താരം’ ബിബിത ബാബുവിന് തോൽവി

 പത്തനംതിട്ട∙തിരഞ്ഞെടുപ്പ് കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ വൈറലായ സ്ഥാനാര്‍ഥികള്‍ പലരായിരുന്നു. അക്കൂട്ടത്തിൽ ഒരാളായിരുന്ന പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. വിബിത ബാബു ഫലം ‌പുറത്തു വന്നപ്പോൾ പരാജയപ്പെട്ടു. എൽഡിഎഫ് സ്ഥാനാർഥി സി.കെ. ലതാകുമാരിയാണ് മല്ലപ്പള്ളി ഡിവിഷനിൽ വിജയിച്ചത്.രാവിലെ പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടിരുന്നു വിബിത. പിന്നീട് ലീഡ് നില മെച്ചപ്പെടുത്തിയെങ്കിലും അവസാന വിജയം എൽഡിഎഫ് സ്ഥാനാർഥിക്കായിരുന്നു. 10469 വോട്ടുകൾക്കാണ് എൽഡിഎഫിന്റെ  സി.കെ. ലതാകുമാരി വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വിബിത ബാബുവിന് ലഭിച്ച 9178 വോട്ട്.സ്ഥാനാർഥിയായിരുന്ന സമയത്ത് വിബിതയുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു അഭിഭാഷക കൂടിയായ വിബിത.  2009 മുതൽ കെഎസ്‌യുവിലൂടെയാണ് വിബിത രാഷ്ട്രീയ രംഗത്ത് ചുവടുറപ്പിക്കുന്നത്.


Previous Post Next Post
Kasaragod Today
Kasaragod Today