അര്‍ഹരായവര്‍ക്കെല്ലാം സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് നല്‍കി- ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു

 സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിന് അര്‍ഹതയുള്ള മുഴുവന്‍ പേര്‍ക്കും ബാലറ്റ് പേപ്പര്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അംഗീകരിച്ച സര്‍ട്ടിഫൈഡ് ലിസ്റ്റിലുള്ള കോവിഡ് രോ ഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുമാണ് സ്പെഷ്യല്‍ പോസ്റ്റല്‍ ലഭ്യമാക്കുന്നത്. നേരിട്ടോ ഫോണിലോ ബന്ധപ്പെടാന്‍ സാധിക്കാതിരുന്നവര്‍ക്ക് തപാലിലാണ് ബാലറ്റ് എത്തിച്ച് നല്‍കുന്നത്. തപാലില്‍ പോസ്റ്റല്‍ ബാലറ്റ് കിട്ടുന്നവര്‍ വോട്ട് ചെയ്ത ശേഷം വോട്ടെണ്ണല്‍ ദിവസമായ 16 ന് രാവിലെ എട്ട് മണിക്കകം വരണാധികാരികള്‍ക്ക് തിരിച്ച് എത്തിക്കുന്നതിനാവശ്യമായ നടപടിയെടുക്കണം.


Previous Post Next Post
Kasaragod Today
Kasaragod Today