കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ, സമ്പർക്കം 13, രോഗം ഭേദമയത് 57 പേർക്ക്

 കാസര്‍കോട് ജില്ലയില്‍ 15 പേര്‍ക്ക് കോവിഡ്, 57 പേര്‍ക്ക് രോഗമുക്തി


കാസര്‍കോട്  ജില്ലയില്‍  15 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 13 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ടുപേര്‍ക്കുമാണ്   കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23019 ആയി. 57 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 896 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 666 പേര്‍ വീടുകളില്‍ ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 242 ആയി. 


കോവിഡ് 19: ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7968  പേര്‍


വീടുകളില്‍ 7329 പേരും സ്ഥാപനങ്ങളില്‍ 369  പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7968   പേരാണ്. പുതിയതായി 323 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 140  സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.  369 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 74 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 57 പേരെ ഡിസ്ചാര്‍ജ് ചെയ്തു.


*തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:*


മുളിയാര്‍-1

ബേഡഡുക്ക-1

അജാനൂര്‍-1

കാഞ്ഞങ്ങാട്-1

ചെറുവത്തൂര്‍- 4

ഈസ്റ്റ് എളേരി- 1

മധൂര്‍-1

കര്‍ണ്ണാടക-1

കാസര്‍കോട്-1

ചെറുപുഴ- 1

പടന്ന- 2


*കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍:*

അജാനൂര്‍-2

ബളാല്‍-2

ബേഡഡുക്ക-1

ചെമ്മനാട്-1

ഈസ്റ്റ് എളേരി-4

കാഞ്ഞങ്ങാട്-7

കാറഡുക്ക-1

കയ്യൂര്‍-1

കിനാനൂര്‍ കരിന്തളം-4

കോടോം ബേളൂര്‍-2

മടിക്കൈ-2

മുളിയാര്‍-2

നീലേശ്വരം-17

പടന്ന-1

പള്ളിക്കര-1

പിലിക്കോട്-2

പുല്ലൂര്‍ പെരിയ-1

ഉദുമ-4


Previous Post Next Post
Kasaragod Today
Kasaragod Today