കാസര്‍കോട്: ജില്ലയില്‍ ഇന്ന് 79 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 77 പേര്‍ക്കും ഇതരസംസ്ഥാനത്തു നിന്നും വിദേശത്ത് നിന്നുമെത്തിയ ഓരോരുത്തര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 161 പേര്‍ക്ക് കോവിഡ് നെഗറ്റീവായിവീടുകളില്‍ 7156 പേരും സ്ഥാപനങ്ങളില്‍ 335 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7491 പേരാണ്. പുതിയതായി 489 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1542 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 743 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 498 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 489 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 162 പേരെ ഡിസ്ചാര്‍ജ് ചെയ്തു
കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ, സമ്പർക്കം 77 , രോഗമുക്തി 161 പേർ
mynews
0
