കുമ്പള: സി പി എം പ്രവര്‍ത്തകനെ തലക്കടിയേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അംഗഡിമുഗര്‍ സ്വദേശി റഫീഖി (42)നെയാണ് കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്നലെ രാത്രി 8.45 വോടെ ഖത്തീബ് നഗര്‍ ലൈബ്രറിക്കടുത്ത് വെച്ചാണ് അക്രമം. സുഹൃത്ത് അന്‍സാറുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പിറകില്‍ നിന്നും എത്തി ഇരുമ്പുവടികൊണ്ട് തലക്കടിച്ചതെന്നാണ് റഫീഖിന്റെ പരാതി. മുസ്ലീംലീഗ് പ്രവര്‍ത്തകനായ ഖത്തീബ് നഗറിലെ നൗസിയാണ് അക്രമിച്ചതെന്നും പരാതിപ്പെട്ടു.
സി പി എം പ്രവര്‍ത്തകനെ തലക്കടിയേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
mynews
0