സമീറ ഫൈസൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലും സുഫൈജ ചെമ്മനാട് പഞ്ചായത്തിലും പ്രസിഡന്റ്റുമാരാകും*മുളിയാർ പഞ്ചായത്തിൽ അനീസ മൻസൂർ പ്രസിഡന്റ് സ്ഥാനാർഥി

 കാസര്‍കോട്: സമീറാ ഫൈസല്‍ മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാവും. മുന്‍ വൈസ് പ്രസിഡണ്ടാണ്. വനിതാ ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ടും കേരള ലോയേര്‍സ് ഫോറം ജില്ലാ വൈസ് പ്രസിഡണ്ടുമാണ്.ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് അഡ്വ. പി.എ. ഫൈസലിന്റെ ഭാര്യയാണ്. 

സുഫൈജാ അബൂബക്കര്‍ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടാവും.കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണ സമിതിയില്‍ ചെങ്കള ഡിവിഷനില്‍ നിന്നുള്ള അംഗമായിരുന്നു. 

മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി അനീസ മന്‍സൂര്‍ മല്ലത്തിനെയാണ് മുസ്ലിം ലീഗ് പാര്‍ലമെന്ററി ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. പടന്ന ഗ്രാമ പഞ്ചായത്ത് ബോര്‍ഡ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പി.വി മുഹമ്മദ്‌അസ്ലമിനെയും തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് ബോര്‍ഡ് പ്രസിഡണ്ട് സ്ഥാനത്തേക്ക് സത്താര്‍വടക്കുമ്ബാടിനെയും കുമ്ബഡാജെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി ഹമീദ് പോസൊളിഗെയേയും ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി ശാന്തയെയും വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി പി.സി.ഇസ്മായിലിനെയും തിരെഞ്ഞെടുത്തു, മുസ്ലിം ലീഗിലെ സി.എ. സൈമ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടാവും. കാസര്‍കോട് ബ്ലോക്ക് സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍ നിന്നാണ് സൈമ വിജയിച്ചത്. ഇന്നലെയാണ് മുസ്ലിം ലീഗ് ജില്ലാ പാര്‍ലമെന്ററി ബോര്‍ഡ് ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് ഭരണ സമിതികളിലേക്ക് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്.

ഖാദര്‍ ബദ്‌രിയ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടാവും. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് സഫിയ ഹാഷിമിനെയും മുസ്ലിം ലീഗ് നിര്‍ദ്ദേശിച്ചു. പതിമൂന്നാം വാര്‍ഡില്‍ നിന്നാണ് അബ്ദുല്‍ ഖാദര്‍ വിജയിച്ചത്. അഡ്വ. 


മുസ്‌ലിം ലീഗ് ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡ് പ്രഖ്യാപിച്ചു. സി.ടി.


അഹമ്മദലി, സി.കെ. സുബൈര്‍, ടി.ഇ. അബ്ദുല്ല, എ. അബ്ദുല്‍റഹ്‌മാന്‍, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ എന്നിവരടങ്ങിയ പാര്‍ലിമെന്ററി ബോര്‍ഡാണ് പ്രഖ്യാപനം നടത്തിയത്.



Previous Post Next Post
Kasaragod Today
Kasaragod Today