ജില്ലയിൽ സിപിഎം ന് നേട്ടം ലീഗിന് നഷ്ടം, 20 പഞ്ചായത്തിൽ എൽഡിഎഫ്‌ ഭരണത്തിലേറി, കോണ്ഗ്രസ്ന് നാല് പഞ്ചായത്ത് ഭരണമുണ്ടായത് അഞ്ചായി

 ഗ്രാമപഞ്ചായത്തുകളിൽ 20 ഇടത്താണ്‌ എൽഡിഎഫ്‌ ഭരണം നേടിയത്‌.  മീഞ്ച, വോർക്കാടി, പൈവളികെ, പുത്തിഗെ, മുളിയാർ, ദേലംപാടി, കുറ്റിക്കോൽ, ബേഡഡുക്ക, ഉദുമ, പള്ളിക്കര, അജാനൂർ, മടിക്കൈ, കിനാനൂർ കരിന്തളം, പനത്തടി,  കോടോം ബേളൂർ, ഈസ്‌റ്റ്‌ എളേരി, ചെറുവത്തൂർ, പിലിക്കോട്‌, കയ്യൂർ ചീമേനി, വലിയപറമ്പ  പഞ്ചായത്തുകളിൽ എൽഡിഎഫ്‌ ഭരണം നേടി. മംഗൽപാടി,  കുമ്പള, മൊഗ്രാൽപുത്തൂർ, ചെങ്കള, എൻമകജെ, ബദിയടുക്ക, കുമ്പഡാജെ, ചെമ്മനാട്‌, പുല്ലൂർ പെരിയ, കള്ളാർ, വെസ്‌റ്റ്‌ എളേരി, ബളാൽ, പടന്ന, തൃക്കരിപ്പൂർ  പഞ്ചായത്തുകളിലാണ്‌ യുഡിഎഫ്‌ ഭരണം. മധൂർ, ബെള്ളൂർ, കാറഡുക്ക പഞ്ചായത്തുകൾ ബിജെപി ഭരിക്കും. 

ആർക്കും ഭൂരിപക്ഷം ഇല്ലാതിരുന്ന മഞ്ചേശ്വരം പഞ്ചായത്തിൽ സ്വതന്ത്രരാണ്‌ പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌ സ്ഥാനം നേടിയത്‌. മുസ്ലീംലീഗ്‌ കാലങ്ങളായി ഭരിച്ചിരുന്ന ഇവിടെ മുൻ മന്ത്രി ചെർക്കളം അബ്ദുല്ലയുടെ മകൾ മുംതാസ്‌ സമീറയാണ്‌ പ്രസിഡന്റ്‌  തെരഞ്ഞെടുപ്പിൽ തോറ്റത്‌.


Previous Post Next Post
Kasaragod Today
Kasaragod Today