മനുഷ്യർക്ക് മാത്രം മതിയോ,മഹാരാഷ്ട്ര യിൽ എരുമ കൾക്കും ബ്യുട്ടിപാർലർ തുറന്നു

 മുംബൈ: സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേണ്ടിയുള്ള ബ്യൂട്ടി പാര്‍ലറുകളെക്കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ട്. എന്നാല്‍ മഹാരാഷ്ട്രയില്‍ എരുമകള്‍ക്കുവേണ്ടി ഒരു ബ്യൂട്ടി പാര്‍ലര്‍ തുറന്നിരിക്കുന്നു. കോലാപ്പൂരിലെ ഒരു സിറ്റി കോര്‍പ്പറേഷന്‍ കൗണ്‍സിലറാണ് പൂര്‍ണമായും എരുമകള്‍ക്ക് വേണ്ടി മാത്രം ഒരു ബ്യൂട്ടി പാര്‍ലര്‍ തുറന്നിരിക്കുന്നത്. മംഗേഷ്‌കര്‍ നഗറില്‍ സ്ഥാപിച്ച ഈ സ്ഥാപനത്തിന്റെ ഉടമസ്ഥന്‍ വിജയ് സൂര്യവംശി എന്ന കൗണ്‍സിലറാണ്. ഓരോ ദിവസവും 50ലധികം എരുമകളെ ഓയില്‍ മസാജിന് വിധേയമാക്കുന്നു. പിന്നെ ഇളംചൂടുവെള്ളത്തില്‍ കുളിപ്പിക്കും. തുടര്‍ന്ന് എരുമകളെ പ്രത്യേക ക്രീമുകള്‍ പുരട്ടി സുന്ദരികളാക്കുന്നു. മൂന്നാഴ്ചയിലൊരിക്കല്‍ എരുമകളുടെ ശരീരത്തിലെ രോമങ്ങള്‍ നീക്കംചെയ്യുന്നു. സൗജന്യമായാണ് പാര്‍ലറില്‍ ഇത്തരത്തിലുള്ള സേവനങ്ങള്‍. എരുമകളുടെ ചാണകവും ഇവയെ കുളിപ്പിക്കുമ്പോള്‍ഒഴുകുന്ന മലിനജലവും പാഴാക്കാറില്ല. ഈപദ്ധതി കാരണം സൂര്യവംശി പ്രതിനിധീകരിച്ച 44-ാം വാര്‍ഡിന് കോര്‍പ്പറേഷന്‍ പ്രവര്‍ത്തനമികവിനുള്ള ഒന്നാംസ്ഥാനം നല്‍കി.


Previous Post Next Post
Kasaragod Today
Kasaragod Today