കാസർകോട്: കൃഷിയിടത്തിലേക്ക് പശുക്കളെ കൊണ്ട് വരുമ്പോൾ പിക്കപ് വാൻ തടഞ്ഞ് ഡ്രൈവർക്ക് നേരെ ആക്രമണം. പരപ്പയിലാണ് സംഭവം. കുറ്റിക്കോൽ നെല്ലിത്താവിലെ തോമസ്, ഭാര്യ മോളി എന്നിവർ കാറിൽ കർണാടക ധർമ്മസ്ഥലയിലെത്തി മൂന്ന് പശുക്കളേയും, കുട്ടികളെയും വാങ്ങി കൊണ്ടുവരുമ്പോഴാണ് അക്രമണം. തോമസും ഭാര്യയും കാറിലും, പശുക്കളുമായി മിനിലോറികൾ പിറകിലും വരികയായിരുന്നു. സുള്ള്യ പൊലീസ് വാഹനം പരിശോധിച്ചപ്പോൾ കൃഷിയിടത്തിലേക്ക് കൊണ്ടു പോകുകയാണെന്ന് വ്യക്തമായതിനെ തുടർന്ന് വിട്ടയച്ചിരുന്നു. ഡ്രൈവർ കർണാടക സ്വദേശി അഹ് മദിനാണ് മർദ്ദനമേറ്റത്. തുടർന്ന് ആദൂർ പൊലീസ് സ്ഥലത്തെത്തും മുമ്പ് അക്രമിസംഘം വാഹനത്തിൽ കയറി അമിത വേഗത്തിൽ ഓടിച്ചു പോകുമ്പോൾ മരത്തിലിടിച്ചു. എന്നാൽ സംഘം രക്ഷപ്പെട്ടു. മുഡൂർ മണ്ഡക്കോൽ ഭാഗത്ത് നിന്നുള്ളവരാണ് ആക്രമത്തിന് പിന്നിലെന്ന് സൂചന കിട്ടിയതായി പൊലീസ് പറഞ്ഞു.
കൃഷിയിടത്തിലേക്ക് പശുക്കളെ കൊണ്ട് വരുകയായിരുന്ന പിക്കപ് വാൻ തടഞ്ഞ് ഡ്രൈവർക്ക് നേരെ ആക്രമണം
mynews
0
