ഏലംകുളം: കമ്മ്യൂണിസ്റ്റ് ആചാര്യൻ ഇ.എം.സിന്‍റെ ജന്മനാട്ടിൽ 40 വർഷത്തിന് ശേഷം യു.ഡി.എഫ് ഭരണം. ആകെയുള്ള 16 വാർഡുകളിൽ എട്ടെണ്ണം വീതം ഇരുമുന്നണികളും നേടിയപ്പോൾ നറുക്കെടുപ്പിലൂടെയായിരുന്നു യു.ഡി.എഫ് വിജയം.
യു.ഡി.എഫിൽ കോൺഗ്രസിന് മൂന്നും ലീഗിന് രണ്ടും യു.ഡി.എഫ് സ്വതന്ത്രരായി മൂന്നുപേരുമാണുള്ളത്. യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച വെൽഫയർപാർട്ടി സ്ഥാനാർഥിയും ഇതിലുൾപ്പെടും. സി.സുകുമാരനെ പ്രസിഡന്‍റായി തെരഞ്ഞെടുത്തു.
എൽ.ഡി.എഫിന്‍റെ എട്ട് വാർഡുകളിൽ സി.പി.എം 5, സി.പി.ഐ 1, എൽ.ഡി.എഫ് സ്വത 2 എന്നിങ്ങനെയാണ് കക്ഷിനില.