തെരഞ്ഞെടുപ്പിനൊരുങ്ങി കാസര്‍കോട് ജോ​ലി​ക്കാ​യി 20 ശ​ത​മാ​നം റി​സ​ര്‍വ് ഉ​ള്‍പ്പെ​ടെ 8,527 പോ​ളി​ങ്​ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ച്‌ ഉ​ത്ത​ര​വ് ന​ല്‍കി

 കാ​സ​ര്‍​കോ​ട്​: ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കാ​യി 20 ശ​ത​മാ​നം റി​സ​ര്‍വ് ഉ​ള്‍പ്പെ​ടെ 8,527 പോ​ളി​ങ്​ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ച്‌ ഉ​ത്ത​ര​വ് ന​ല്‍കി. ഇ​തി​ല്‍ 3,752 പു​രു​ഷ​ന്മാ​രും 4,775 സ്ത്രീ​ക​ളും ഉ​ള്‍പ്പെ​ടു​ന്നു. പ്രി​സൈ​ഡി​ങ്​ ഓ​ഫി​സ​ര്‍ക്കും ഫ​സ്​​റ്റ്​ പോ​ളി​ങ്​ ഓ​ഫി​സ​ര്‍ക്കു​മു​ള്ള പ​രി​ശീ​ല​നം പൂ​ര്‍ത്തി​യാ​യി. ഇ​തി​ല്‍ 1,709 പ്രി​സൈ​ഡി​ങ്​ ഓ​ഫി​സ​ര്‍മാ​രും 1,709 ഫ​സ്​​റ്റ്​ പോ​ളി​ങ്​ ഓ​ഫി​സ​ര്‍മാ​രും 3,400 പോ​ളി​ങ്​ ഓ​ഫി​സ​ര്‍മാ​രും 1,709 പോ​ളി​ങ്​ അ​സി​സ്​​റ്റ​ന്‍​റു​മാ​രും ഉ​ള്‍പ്പെ​ടു​ന്നു. ജി​ല്ല​യി​ല്‍ 86 സെ​ക്ട​റ​ല്‍ ഓ​ഫി​സ​ര്‍മാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്.


സെ​ക്ട​റ​ല്‍ ഓ​ഫി​സ​ര്‍മാ​ര്‍ക്കു​ള്ള പ​രി​ശീ​ല​നം ജി​ല്ല​ത​ല​ത്തി​ല്‍ ന​ട​ന്നു.


വി​വി​ധ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍, ത​ഹ​സി​ല്‍ദാ​ര്‍, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍ദാ​ര്‍ എ​ന്നീ ത​സ്തി​ക​ക​ളി​ലു​ള്ള 18 നോ​ഡ​ല്‍ ഓ​ഫി​സ​ര്‍മാ​രെ നി​യോ​ഗി​ച്ചു ഉ​ത്ത​ര​വാ​യി.ഇ​ല​ക്​​ട്രോ​ണി​ക് വോ​ട്ടി​ങ്​ മെ​ഷീ​ന്‍ വോ​ട്ടെ​ടു​പ്പി​ന് സ​ജ്ജ​മാ​ക്കു​ന്ന ക​മീ​ഷ​നി​ങ്​ പ്ര​വൃ​ത്തി​ക​ള്‍ക്ക് ചു​മ​ത​ല​പ്പെ​ടു​ത്തി​യ മു​ഴു​വ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും ബ്ലോ​ക്ക്/​മു​നി​സി​പ്പ​ല്‍ ത​ല​ത്തി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി. വോ​ട്ടെ​ണ്ണ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കു​ള്ള പ​രി​ശീ​ല​നം ഡി​സം​ബ​ര്‍ 11നും ​പോ​ളി​ങ്​ സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ-​സ്വീ​ക​ര​ണ ചു​മ​ത​ല​യു​ള്ള​വ​ര്‍ക്കും ട്രാ​ന്‍സ്‌​പോ​ര്‍ട്ട് ചു​മ​ത​ല​യു​ള്ള​വ​ര്‍ക്കു​മു​ള്ള പ​രി​ശീ​ല​നം ഡി​സം​ബ​ര്‍ 12നും ​പൂ​ര്‍ത്തി​യാ​ക്കും.


മ​ദ്യം, പ​ണം വി​ത​ര​ണം ക​ണ്ടെ​ത്താ​ന്‍ പ​രി​ശോ​ധ​ന


തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കാ​നാ​യി വോ​ട്ട​ര്‍മാ​ര്‍ക്ക് മ​ദ്യ​വും പ​ണ​വും വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി പ​രാ​തി​ക​ള്‍ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ക​ല​ക്​​ട​ര്‍ അ​റി​യി​ച്ചു. ഇ​തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ള​നി​ക​ള്‍ ഉ​ള്‍പ്പെ​ടെ ജ​ന​ങ്ങ​ള്‍ കൂ​ടി​ച്ചേ​രു​ന്ന 123 കേ​ന്ദ്ര​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ് ര​ഹ​സ്യ​നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​െന്‍റ റി​പ്പോ​ര്‍ട്ട് തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ക​മീ​ഷ​ന് ന​ല്‍കു​മെ​ന്നും മാ​തൃ​ക പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ല്‍ അ​യോ​ഗ്യ​രാ​ക്കു​ന്ന​തു​ള്‍പ്പെ​ടെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ക​ല​ക്​​ട​ര്‍ അ​റി​യി​ച്ചു.


കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍


തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്കു​ന്ന​തി​ല്‍ രാ​ഷ്​​ട്രീ​യ പാ​ര്‍ട്ടി​ക​ള്‍ ഇ​തു​വ​രെ സ​ഹ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​ല​ക്​​ട​ര്‍ അ​റി​യി​ച്ചു. രാ​ഷ്​​ട്രീ​യ പാ​ര്‍ട്ടി​ക​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ല്‍കി​യ ഉ​റ​പ്പ് പാ​ലി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​െന്‍റ അ​വ​സാ​ന നി​മി​ഷം വ​രെ ഇ​ത് തു​ട​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ക​ല​ക്​​ട​ര്‍ പ​റ​ഞ്ഞു.


പോ​ളി​ങ്​ ബൂ​ത്തു​ക​ളി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ അ​നു​സ​രി​ച്ച്‌ പോ​ളി​ങ്​ ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സു​ര​ക്ഷ ഉ​ള്‍പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. പോ​ളി​ങ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ര്‍ക്ക് ജി​ല്ല കു​ടും​ബ​ശ്രീ മി​ഷ​ന്‍ മു​ഖാ​ന്ത​രം കു​ടി​വെ​ള്ള​വും ഭ​ക്ഷ​ണ​വും ല​ഭ്യ​മാ​ക്കു​ന്ന​തി​ന് സം​വി​ധാ​നം ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്. വി​ത​ര​ണ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കു​ള്ള ഭ​ക്ഷ​ണ​ത്തി​െന്‍റ സ്​​റ്റാ​ള്‍ കു​ടും​ബ​ശ്രീ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ര്‍മാ​ര്‍ക്കും അ​സി​സ്​​റ്റ​ന്‍​റ്​ റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ര്‍മാ​ര്‍ക്കും പോ​ളി​ങ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച​വ​ര്‍ക്കു​മു​ള്ള ഭ​ക്ഷ​ണ​വും ല​ഭ്യ​മാ​ണ്. 16ന് ​വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ല്‍ ഭ​ക്ഷ​ണ​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്.


സ​മ്മ​തി​ദാ​യ​ക​ര്‍ക്ക് നി​ര്‍ഭ​യ​മാ​യും നി​ഷ്​​പ​ക്ഷ​മാ​യും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള എ​ല്ലാ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളും ഇ​തി​നോ​ട​കം ജി​ല്ല​യി​ല്‍ ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും ക​ല​ക്​​ട​ര്‍ അ​റി​യി​ച്ചു. വാ​ര്‍ത്ത സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡി. ​ശി​ല്‍പ, ഇ​ല​ക്​​ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ല​ക്​​ട​ര്‍ എ.​കെ. ര​മേ​ന്ദ്ര​ന്‍, ജി​ല്ല ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ഓ​ഫി​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.


9863 ലി​റ്റ​ര്‍ സാ​നി​റ്റൈ​സ​ര്‍


ജി​ല്ല​യി​ല്‍ കോ​വി​ഡ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി പോ​ളി​ങ്​ സ്​​റ്റേ​ഷ​നി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി 9863 ലി​റ്റ​ര്‍ സാ​നി​റ്റൈ​സ​ര്‍, അ​തോ​ടൊ​


Previous Post Next Post
Kasaragod Today
Kasaragod Today