ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം നീട്ടി

 ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം നീട്ടി ന‍ല്‍കി. ജനുവരി പത്ത് വരെയാണ് പുതുക്കിയ തിയ്യതി. കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് അപേക്ഷ സമര്‍പ്പിക്കുന്നതിന് കാലാവധി നീട്ടി നല്‍കിയത്. കോവിഡ് പ്രോട്ടോകള്‍ പാലിച്ചായിരിക്കും ഹജ്ജ് കര്‍മ്മങ്ങള്‍ നടക്കുകയെന്ന് സൗദി ഹജ്ജ് മന്ത്രാലയവും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.


ഇന്ത്യയില്‍ നിന്നും അടുത്ത വര്‍ഷത്തെ ഹജ്ജിന് പങ്കെടുക്കാന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയമാണ് ദീര്‍ഘിപ്പിച്ചു നല്‍കിയത്. 2021 ജനുവരി പത്താണ് പുതുക്കിയ അവസാന തിയ്യതി. കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചത്. 2021 ജനുവരി പത്തിനുള്ളില്‍ ഇഷ്യു ചെയ്തതും 2022 ജനുവരി പത്ത് വരെ കാലാവധിയുള്ളുതുമായ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.


356433 രൂപയായിരിക്കും കേരളത്തില്‍ നിന്നും തീര്‍ഥാടനത്തിന് പ്രതീക്ഷിക്കുന്ന ചിലവെന്നും ഹജ്ജ് കമ്മിറ്റി വ്യക്തമാക്കി.


Previous Post Next Post
Kasaragod Today
Kasaragod Today