കോ​വി​ഡി​ല്‍ പോ​ളി​ങ്​ ശ​ത​മാ​നം കു​റ​യു​മോ? പാ​ര്‍​ട്ടി​ക​ള്‍​ക്ക്​ ആ​ശ​ങ്ക

 കോ​ഴി​ക്കോ​ട്​: പ്ര​ചാ​ര​ണ​ത്തി​ന്​ ആ​വേ​ശ​മേ​റെ​യാ​ണെ​ങ്കി​ലും കോ​വി​ഡി​നെ പേ​ടി​ച്ച്‌​ പോ​ളി​ങ്​ ബൂ​ത്തി​ല്‍ വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണം കു​റ​യു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ല്‍ പാ​ര്‍​ട്ടി​ക​ള്‍.


ഒ​രോ വോ​ട്ടും അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ വി​ല​യേ​റി​യ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പോ​ളി​ങ് ശ​ത​മാ​നം ക​ു​റ​ഞ്ഞാ​ല്‍ പാ​ര്‍​ട്ടി​ക​ള്‍​ക്ക്​ ക​ന​ത്ത തി​രി​ച്ച​ടി​യാ​കും. സം​സ്​​ഥാ​ന​ത്തു​ത​ന്നെ കോ​വി​ഡ്​ രൂ​ക്ഷ​മാ​യ ജി​ല്ല​യാ​ണ്​ കോ​ഴി​ക്കോ​ട്. പോ​സി​റ്റി​വി​റ്റി റേ​റ്റ്​ അ​ല്‍​പം കു​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും അ​ടു​ത്തി​ടെ വീ​ണ്ടും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. വ​യോ​ജ​ന​ങ്ങ​ളെ​യും കി​ട​പ്പു​രോ​ഗി​ക​ളെ​യും ബൂ​ത്തി​ലെ​ത്തി​ക്കു​ന്ന​താ​ണ്​ ക​ടു​ത്ത വെ​ല്ലു​വി​ളി.




മു​മ്ബ്​ 'ഓ​പ​ണ്‍ വോ​ട്ട്​' എ​ന്ന ഓ​മ​ന​പ്പേ​രി​ല്‍ ഇ​വ​രു​ടെ വോ​ട്ട്​ ചെ​യ്യു​ന്ന​ത്​ അ​ത​ത്​ രാ​ഷ്​​ട്രീ​യ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രാ​യി​രു​ന്നു. ഓ​രോ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ വാ​ര്‍​ഡി​ലും ക​ഴി​ഞ്ഞ ത​വ​ണ നൂ​റി​ലേ​റെ ഓ​പ​ണ്‍ വോ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.


രോ​ഗി​ക​ളാ​യ വ​യോ​ജ​ന​ങ്ങ​ളെ​യും കി​ട​പ്പു​രോ​ഗി​ക​ളെ​യും കൃ​ത്യ​മാ​യ റി​വേ​ഴ്​​സ്​ ക്വാ​റ​ന്‍​റീ​നി​ല്‍ നി​ര്‍​ത്തി സം​ര​ക്ഷി​ക്കു​ന്ന പ​ല​വീ​ട്ടു​കാ​രും ഇ​ത്ത​വ​ണ വോ​ട്ട്​ ചെ​യ്യാ​ന്‍ സ​മ്മ​തം ന​ല്‍​കി​ല്ലെ​ന്നാ​ണ്​ പാ​ര്‍​ട്ടി​ക​ളു​ടെ പേ​ടി. കോ​വി​ഡ്​​ കാ​ല​മാ​ണെ​ങ്കി​ലും കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌​ എ​ല്ലാ​വ​ര്‍​ക്കും വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടെ​ന്നും വോ​ട്ട്​ പാ​ഴാ​ക്ക​രു​തെ​ന്നു​മാ​ണ്​ അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്.


Previous Post Next Post
Kasaragod Today
Kasaragod Today