നെയ്യാറ്റിന്‍കര: യില്‍ മരിച്ച ദമ്ബതികളുടെ മക്കള്‍ക്ക് ഭൂമി വിട്ടു നല്‍കില്ലെന്ന് അയല്‍വാസിയും പരാതിക്കാരിയുമായ വസന്ത. താന്‍ നിയമത്തിന്റെ വഴിയിലൂടെയാണ് പോയതെന്ന് വസന്ത പറഞ്ഞു. അതേസമയം, വസന്തയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ദമ്ബതികളുടെ മരണത്തെ തുടര്‍ന്ന് വസന്തയുടെ വീടിനു മുന്നില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ പൊലീസ് വസന്തയുടെ വീട്ടിലെത്തി വസന്തയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അതേസമയം, ക്രമസമാധാന പ്രശ്നങ്ങള്‍ ഉള്ളതിനാലാണ് വസന്തയെ കസ്റ്റഡിയില്‍ എടുക്കുന്നതും മാറ്റുന്നതുമെന്നും പൊലീസ് വ്യക്തമാക്കി.
ഭൂമി ഒഴിപ്പിക്കുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ ദമ്ബതികള്‍ മരിച്ചതോടെ ഒറ്റയ്ക്കായ കുട്ടികളെ സംരക്ഷിക്കുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്ബില്‍. 2021 ജനുവരി അവസാനം നമുക്ക് വീടുപണി തുടങ്ങാം നിങ്ങള്‍ക്കൊരു വീടൊരുക്കാന്‍ ഞാനുണ്ട് മുന്നില്‍. ആരുടെ മുന്നിലും തലകുനിക്കരുത് എന്നും ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ അറിയിച്ചു.
- ഫിറോസ് കുന്നംപറമ്ബിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ആര് കൈ വിട്ടാലും കൂടെ ഞാനുണ്ട്.....
അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണില്‍ എന്റെ സഹോദരങ്ങള്‍ക്ക് ഒരു വീടൊരുക്കാന്‍
ഈ ചേട്ടന്‍ മുന്നിലുണ്ടാവും,ഞങ്ങള്‍ പണിഞ്ഞു തരും
നിങ്ങള്‍കൊരു വീട്
നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിയ്ക്കിടെ ദമ്ബതികള്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വന്തമായി വീടില്ലാത്തതിന്റെ വിഷമം പറയുന്നതും എന്നാല്‍ അവര്‍ക്കുള്ള വീട് സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന് പറയുന്ന വാര്‍ത്തയും എന്നാല്‍ സര്‍ക്കാരിന്റെ ഉറപ്പൊന്നും ലഭിച്ചില്ല എന്ന് കുട്ടികള്‍ പറയുന്ന വാര്‍ത്തയും കണ്ടു എന്തായാലും ആര് കൈ വിട്ടാലും 2021 ജനുവരി അവസാനം നമുക്ക് വീടുപണി തുടങ്ങാം നിങ്ങള്‍ക്കൊരു വീടൊരുക്കാന്‍ ഞാനുണ്ട് മുന്നില്‍ ആരുടെ മുന്നിലും തലകുനിക്കരുത് നന്നായി പഠിക്കണം എല്ലാത്തിനും വഴി നമുക്ക് കാണാം......
-
അതേസമയം മരിച്ച മക്കളായ രാഹുലിന്റെയും രഞ്ജിത്തിന്റെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കുട്ടികള്‍ക്ക് വീടും സ്ഥലവും നല്‍കും. രണ്ട് കുട്ടികളുടെയും സംരക്ഷണം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്. വിഷയം വലിയ വിവാദമായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി അടിയന്തരനിര്‍ദേശം നല്‍കുകയായിരുന്നു.
-
അതേസമയം, കുട്ടികളുടെ പഠനച്ചിലവ് ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്‌ഐയും വ്യക്തമാക്കി. കുട്ടികളുടെ പുനരധിവാസത്തിന് ഡിവൈഎഫ്‌ഐയുമുണ്ടാകുമെന്നും, കുട്ടികളുടെ പഠനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏറ്റെടുക്കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാനസെക്രട്ടറി എ എ റഹീം അറിയിച്ചു. നേരത്തേ കുട്ടികള്‍ക്ക് വീടും സ്ഥലവും നല്‍കാന്‍ സന്നദ്ധത അറിയിച്ചിരുന്നു.