തിരുവനന്തപുരം: പാര്‍ലമെന്‍റിന്‍്റെ ഇരുസഭകളും പാസാക്കിയ കാര്‍ഷിക നിയമങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കി. സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് തീരുമാനം.ഇതോടെ ദിവസങ്ങളോളം നീണ്ടുനിന്ന ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് അവസാനിക്കാനാണ് സാധ്യത.
Also related:
കഴിഞ്ഞ ബുധനാഴ്ച്ച പ്രത്യേക സമ്മേളനം കൂടാന്‍ ഗവര്‍ണറോട് സര്‍ക്കാര്‍ അനുമതി ചോദിച്ചുവെങ്കിലും അദ്ദേഹം നല്‍കിയിരുന്നില്ല. നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിക്കാനായിരുന്നു സ്പീക്കര്‍ രാജ്ഭവനിലെത്തിയത്.
സഭ ചേരേണ്ട അടിയന്തിര സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതല്‍ വിശദീകരണം നല്‍കിയതിന് പിന്നാലെ മന്ത്രിമാരായ എകെ ബാലനും, വിഎസ് സുനില്‍ക്കുമാറും ഇന്ന് രാജ്ഭവനില്‍ എത്തി ഗവര്‍ണറെക്കണ്ടിരുന്നു.
പിന്നീട് സീപീക്കറുടെ സന്ദര്‍ശനം കൂടിയായപ്പോള്‍ ഗവര്‍ണര്‍ -സര്‍ക്കാര്‍ ശീതയുദ്ധത്തിന് വിരാമം കുറിച്ചു കൊണ്ടുള്ള തീരുമാനം ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുകയായിരുന്നു.