പരിശീലനത്തിനിടെ ഗ്രനേഡ്‌ പൊട്ടി; കാസർകോട് എ ആര്‍ ക്യാംപിലെ പൊലിസുകാരനും ജീവനക്കാരനും പരുക്ക്


 കാസര്‍കോട്:പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി രണ്ട് പൊലിസുകാരനും ജീവനക്കാരനും പരുക്ക്. പൊട്ടാതെ ഗ്രൗണ്ടില്‍ കിടന്ന ഗ്രനേഡ് പൊട്ടിയാണ് ഇരുവര്‍ക്കും പരുക്കേറ്റത്.


എ.ആര്‍. ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസറായ സുധാകരനും ക്ലാസ്സ് ഫോര്‍ ജീവനക്കാരനായ പവിത്രനുമാണ് പരുക്കേറ്റത്. പരുക്ക് സാരമുള്ളതല്ല. സി.പി.ഒ. സുധാകരനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ടുദിവസമായി എ.ആര്‍. ക്യാംപില്‍ പരിശീലനം നടന്നുവരികയായിരുന്നു.

l

Previous Post Next Post
Kasaragod Today
Kasaragod Today