കറുവയുടെ ഗന്ധം ഇഷ്ടമില്ലാത്തവരുണ്ടോ? കറുവ ഇല പച്ചക്ക് തിന്നുകയും കറുവാപട്ട ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നവരാണ് മലയാളികള്‍. കറുവയുടെ ഇലയില്‍ രുചികരമായ അപ്പവും അടയും ഉണ്ടാക്കുകയും ചെയ്യുന്നു.
കറുവയുടെ രുചിയും ഗന്ധവും പുരുഷ ലൈംഗികാവയത്തിന്റെ പ്രവര്‍ത്തനത്തെ ഗുണകരമായി സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഈ സുഗന്ധ ദ്രവ്യത്തിന്റെ ഗന്ധം ലൈംഗികാവയവത്തിലെ രക്തപ്രവാഹം 20 ശതമാനം വര്‍ധിപ്പിക്കും. സുഗന്ധം പുരുഷന്റെ മാനസികാവസ്ഥയിലുണ്ടാക്കുന്ന മാറ്റമാണ് ഈ രക്തപ്രവാഹത്തിന് കാരണമത്രെ.
ഇതിന് പുറമെ കറുവാപട്ട രക്തത്തിലെ ഷുഗറിന്റെയും മോശം കൊളസ്‌ട്രോളിന്റെയും അളവ് കുറക്കുന്നു. ഇത് ലിംഗത്തിലെ രക്തക്കുഴലുകള്‍ ആരോഗ്യകരമായി ഇരിക്കാന്‍ കാരണമാവുന്നു.
ഈ രണ്ട് ഘടകങ്ങളും ഉദ്ധാരണത്തിനും ലൈംഗികശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നതായി പഠനം പറയുന്നു.
കറുവ ഭക്ഷണമായും പെര്‍ഫ്യൂമായും ഉപയോഗിക്കുന്നതു പ്രായമേറുമ്ബോള്‍ പുരുഷന്‍മാര്‍ക്കുണ്ടാവുന്ന പല ലൈംഗികപ്രശ്‌നങ്ങള്‍ക്കും പരിഹാരമാണത്രെ. ഡേറ്റിങ്ങിനു പോവുന്നവര്‍ക്ക് കറുവാ ഫ്‌ളേവറുള്ള മെഴുകുതിരികള്‍ ഉപയോഗിക്കാവുന്നതാണെന്നും വിദഗ്ദര്‍ പറയുന്നു.
ദരിദ്രരുടെ വയാഗ്രയെന്ന് ഭാവിയില്‍ കറുവ അറിയപ്പെട്ടേക്കാമെന്നും ഗവേഷകര്‍ പറയുന്നു