മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കാസര്‍കോട്ടെത്തും

 കാസര്‍കോട്‌ നവകേരളത്തിന്റെ വികസന രൂപരേഖയ്‌ക്കുള്ള ആശയസംവാദത്തിനായി കേരള പര്യടനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കാസര്‍കോട്ടെത്തും. പടന്നക്കാട്‌ ബേക്കല്‍ ക്ലബ്‌ ഓഡിറ്റോറിയത്തില്‍ ജില്ലയിലെ വിവിധ മേഖലകളിലെ വിദഗ്‌ദ്ധരും പ്രമുഖരുമായി ചര്‍ച്ച നടത്തും.വൈകിട്ടാണ്‌ പരിപാടി. പരിപാടിയില്‍ പ്രത്യേകം ക്ഷണിച്ച നൂറാളം പേര്‍ പങ്കെടുക്കും. വ്യവസായ, വാണിജ്യ, വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ, സാംസ്‌കാരിക, എന്‍ജിനീയറിങ്‌ മേഖലകളില്‍ നിന്നുള്ളവരാണ്‌ പങ്കെടുക്കുക. ജില്ലയില്‍ പ്രത്യേകിച്ചും സംസ്ഥാനത്ത്‌ പൊതുവേയും നടപ്പാക്കേണ്ട പദ്ധതികളുടെ നിര്‍ദ്ദേശങ്ങളും തേടും.

വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിര്‍ദ്ദേശങ്ങളും സ്വീകരിക്കും.അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങള്‍ എഴുതിയും നല്‍കാം.


Previous Post Next Post
Kasaragod Today
Kasaragod Today