ഉദുമ: ഉദുമ നിയമസഭാ മണ്ഡലത്തിലെ എട്ടു ഗ്രാമപഞ്ചായത്തുകളിലും നിയമസഭാ മണ്ഡലം പരിധിയില്‍ വരുന്ന ജില്ലാ പഞ്ചായത്ത്- ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും ഇടതു മുന്നണി ചരിത്ര വിജയം നേടുമെന്നു സി പി എം നേതാവും ഉദുമ മണ്ഡലം എം എല്‍ എയുമായ കെ കുഞ്ഞിരാമന്‍ പറഞ്ഞു.ഇടതു മുന്നണി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു മണ്ഡലത്തിലെ ജനങ്ങള്‍ സമാനതകളില്ലാത്ത അംഗീകാരമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിന്റെ ഏതു ഭാഗത്ത് എത്തിയാലും ഇതേ പ്രതികരണമാണ് ജനങ്ങള്‍ നല്‍കുന്നത്. കക്ഷി രാഷ്‌ട്രീയത്തിനതീതമായ ജനങ്ങളുടെ ഈ ആഭിമുഖ്യം പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഇടതു മുന്നണി തിരിച്ചു പിടിക്കും. ചെങ്കള ഉള്‍പ്പെടെ നാലു ജില്ലാ പഞ്ചായത്തു ഡിവിഷനുകള്‍ മുന്നണി ഇത്തവണ പിടിച്ചെടുക്കും.
