കർണാടകയിലെ ഗോവധ നിരോധനം പ്രതിസന്ധിയിലായി കാസർകോട്ടെ ഇറച്ചി വിൽപ്പനക്കാർ , ഓരോ കന്നു കാലികളെയും അമ്മയായി കണ്ട് ആരാധിക്കണമെന്ന വിവാദ പ്രസ്താവനയുമായി നളിൻ കുമാർ കാട്ടീൽ,

 കാഞ്ഞങ്ങാട്: കർണാടകയിൽ ബി.ജെ.പി സർക്കാർ പാസാക്കിയ ഗോവധ നിരോധന ബിൽ കാസർകോട് ജില്ലയിൽ ഉൾപ്പടെ ബീഫ് വിൽപ്പനയെ ഗുരുതരമായി ബാധിക്കുമെന്ന് വിലയിരുത്തൽ. ജില്ലയിൽ അറവിനായി കൊണ്ടുവരുന്ന മാടുകളിൽ തൊണ്ണൂറ് ശതമാനവും മംഗലാപുരം പ്രദേശങ്ങളിൽ നിന്നുമാണ് . നിയമം പ്രാബല്യത്തിൽ വന്നതോടെ മാടുകളെ കേരളത്തിലേക്ക് കടത്തുന്നത് ഏഴ് വർഷം ജയിൽ ശിക്ഷയോ അഞ്ച് ലക്ഷം രൂപ പിഴയോ ഒടുക്കാനുള്ള കുറ്റമാകും.നിരോധനത്തിൽ പശുവിന് പുറമെ, കാള, പോത്ത് എന്നിവയെ കൂടി ഉൾപ്പെടുത്തിയതാണ് കർണാടയിൽ നിന്നുള്ള മാട് വരവിനെ പൂർണ്ണമായും തടഞ്ഞിരിക്കുന്നത്. ഇതോടെ മാടുകളെ വിൽപ്പന നടത്തുന്ന കർണാടകയിലെ ബി.ജെ.പി അനുഭാവികൾ ഉൾപ്പെടെയുള്ളവരുടെ ഭാവിയും പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ജില്ലയിൽ ബീഫ് കിട്ടാക്കനി ആകുമെന്നാണ് ഇറച്ചി മേഖലയിൽ നിന്നുള്ളവരുടെ കണക്ക്കൂട്ടൽ.


Previous Post Next Post
Kasaragod Today
Kasaragod Today