തളങ്കരയിൽ എൽ ഡി എഫ് ബൂത്ത് ഏജൻ്റ് കുഴഞ്ഞുവീണു മരിച്ചു

 തളങ്കര: 

തളങ്കരയിൽ എൽ ഡി എഫ് ബൂത്ത് ഏജൻ്റ് കുഴഞ്ഞുവീണു മരിച്ചു. തളങ്കര തെരുവത്ത് 22ാം വാര്‍‍ഡിലെ എല്‍ ഡി എഫ് ബൂത്ത് ഏജന്‍റും സി പി എം പ്രവര്‍ത്തകനുമായ അഫ്സല്‍ ഖാന്‍ (49) ആണ് മരിച്ചത്.


തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.   പള്ളിക്കാല്‍ എം ഐ എല്‍ പി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന പോളിംഗ് കേന്ദ്രത്തിന് പുറത്താണ് കുഴഞ്ഞു വീണത്. ഉടനെത്തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


Previous Post Next Post
Kasaragod Today
Kasaragod Today