കാസര്‍ഗോഡ് നഗരസഭയില്‍ മികച്ച പോളിംഗ്‌

 കാസര്‍കോട്‌: കാസര്‍കോട്‌ നഗരസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്‌.68.75 ശതമാനമാണ് പോളിം, തീരദേശ വാര്‍ഡുകളിലും ടൗണിനോട്‌ ചേര്‍ന്നുള്ള വാര്‍ഡുകളിലും വോട്ടര്‍മാരുടെ നീണ്ട നിര രാവിലെ മുതല്‍ തന്നെ പ്രകടമായിരുന്നു.കഴിഞ്ഞ തവണ യു ഡി എഫ്‌ സ്ഥാനാര്‍ത്ഥി ഒരു വോട്ടിനു പരാജയപ്പെട്ട 35-ാം വാര്‍ഡായ പള്ളത്ത്‌ അതിരാവിലെ തന്നെ നല്ല തിരക്ക്‌ അനുഭവപ്പെട്ടു. യു ഡി എഫ്‌ സ്ഥാനാര്‍ത്ഥിയായി സിയാന അഹമ്മദും എല്‍ ഡി എഫ്‌ സ്വതന്ത്രയായി സഫിയ അസ്ലമും, ബി ജെ പിയിലെ രമ്യയുമാണ്‌ മത്സരരംഗത്തുള്ളത്‌. തീപാറുന്ന പോരാട്ടം നടക്കുന്ന പള്ളം വാര്‍ഡിലെ ബൂത്തിനു സമീപത്തു വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നതിനെ ചൊല്ലി നേരിയ വാക്കു തര്‍ക്കമുണ്ടായതൊഴിച്ചാല്‍ എവിടെ നിന്നും അനിഷ്‌ട സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. ഹൊണ്ണമൂല വാര്‍ഡിലും ശക്തമായ പോരാട്ടമാണ്‌ നടക്കുന്നത.്‌ ഇവിടെയും രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിര അനുഭവപ്പെട്ടിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today