'അല്‍ ഇമാറാത്ത്​ അവ്വല്‍': പ്രാദേശിക ഉല്‍പന്ന വിപണന മേളയുമായി ലുലു

 ദുബൈ: യു.എ.ഇയിലെ കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കാന്‍ ലക്ഷ്യമിട്ട്​ ദേശീയ ദിനത്തോടനുബന്ധിച്ച്‌​ ലുലു ഗ്രൂപ്​​ ഒരുക്കുന്ന 'അല്‍ ഇമാറാത്ത്​ അവ്വല്‍' ഫെസ്​റ്റിന്​ തുടക്കമായി. രാജ്യത്ത്​ ഉല്‍പാദിപ്പിച്ച പച്ചക്കറി, പഴം, ഈത്തപ്പഴം, പാല്‍ ഉല്‍പന്നങ്ങള്‍, മത്സ്യമാംസാദികള്‍, ജൈവ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയാണ്​ ഈ മാസം അഞ്ചു​ വരെയുള്ള വിപണന മേളയില്‍ ഒരുക്കിയിരിക്കുന്നത്​.


ഇകോണമിക്​ ഡെവലപ്​മെന്‍റ്​ കമേഴ്​സ്യല്‍ അഫയേഴ്​സ്​ സെക്​ടര്‍ സീനിയര്‍ ഇന്‍സ്​പെക്​ടര്‍ മുഹമ്മദ്​ഹുസൈന്‍ നജീദ്​ ഉദ്​ഘാടനം നിര്‍വഹിച്ചു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്​ അബൂദബി -അല്‍ ദഫ്​റ മേഖല ഡയറക്​ടര്‍ ടി.പി.



അബൂബക്കര്‍ പ​ങ്കെടുത്തു. ലുലുവി​െന്‍റ വന്‍ ഉപഭോക്​തൃശൃംഖലയിലേക്ക്​ പ്രാദേശിക ഉല്‍പന്നങ്ങള്‍ എത്തിക്കുന്നത്​ അഭിനന്ദനാര്‍ഹമാണെന്ന്​ മുഹമ്മദ്​ ഹുസൈന്‍ നജീദ്​ പറഞ്ഞു. കോവിഡി​െന്‍റ തുടക്കത്തിലുള്‍പ്പെടെ ലുലുവി​െന്‍റ ഭക്ഷ്യവിതരണം തടസ്സമില്ലാതെ നടത്താന്‍ പ്രാദേശിക ഉല്‍പാദകര്‍ ഏറെ സഹായിച്ചിട്ടുണ്ടെന്ന്​ ടി.പി. അബൂബക്കര്‍ പറഞ്ഞു.


രാജ്യത്തി​െന്‍റ സുസ്​ഥിരതക്കായി കൃഷി അടക്കം മാര്‍ഗങ്ങള്‍ കരുതിവെച്ച ശൈഖ്​ സായിദ്​ ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്​യാനുള്ള ഞങ്ങളുടെ ആദരമാണ്​ ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today