പനാജി: ഐഎസ്എല്ലില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിക്ക് ജയം. ഹൈദരാബാദ് എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മുംബൈ കീഴടക്കിയത്.
38-ാം മിനിറ്റില്‍ വിഗ്നേഷ് ദക്ഷിണാമൂര്ത്തിയിലൂടെയാണ് മുംബൈ ആദ്യ ഗോള്‍ കണ്ടെത്തിയത്.
മത്സരത്തില്‍ മികച്ച മുന്നേറ്റങ്ങള്‍ പലതും നടത്താന്‍ ഹൈദരാബാദിന് ആയെങ്കിലും ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല. 44-ാം മിനിറ്റില്‍ സമനില ഗോള്‍ കണ്ടെത്താനുള്ള സുവര്‍ണാവസരം യാസിര്‍ നഷ്ടപ്പെടുത്തുകയും ചെയ്തു.
ആദം ലെ ഫോണ്ഡ്രയുടെ ഗോളിലൂടെയാണ് മുംബൈ ലീഡ് ഉയര്‍ത്തിയത്.ജയത്തോടെ 16 പോയിന്റുമായി മുംബൈ ലീഗില്‍ ഒന്നാം സ്ഥാനത്താണ്. ഒന്‍പത് പോയിന്റുള്ള ഹൈദരാബാദ് ആറാം സ്ഥാനത്താണ്.
