കാസർകോട്: മേൽപ്പറമ്പ് സി.ഐ ബെന്നിലാലുവിനെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന രണ്ട് പ്രതികൾ കോടതിയിൽ കീഴടങ്ങി. രണ്ടാംപ്രതി മേൽപ്പറമ്പിലെ റിയാസ് (23), നാലാംപ്രതി കട്ടക്കാലിലെ മുഹമ്മദ് അസ്ഹറുദ്ദീൻ (24) എന്നിവരാണ് കാസർകോട് ജുഡീഷ്യൽ മജിസ്‌ത്രേട്ട് കോടതിയിൽ കീഴടങ്ങിയത്. ഇരുവരെയും റിമാൻഡ് ചെയ്തു.ഈ കേസിലെ ഒന്നും മൂന്നും പ്രതികളായ അബ്ദുൽ സലാം, ഇസ്മായിൽ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിയാസിനെയും മുഹമ്മദ് അസ്ഹറുദ്ദീനെയും കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് കോടതിയിൽ ഹരജി നൽകി. ഇക്കഴിഞ്ഞ നവംബർ 15ന് വൈകിട്ട് 5.40 മണിയോടെയാണ് സംഭവം. മേൽപ്പറമ്പിൽ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നിന്നവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ച സി.ഐ ബെന്നിലാലുവിനെ ആക്രമിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്.
കോടതിയിൽ കിഴടങ്ങിയ,മേൽപ്പറമ്പ് സി.ഐയെ ആക്രമിച്ച കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു
mynews
0