ബിജെപി യോടുള്ള സാമ്പ്രദായിക മുന്നണികളുടെ പരിമിതികൾ ജനം മനസ്സിലാക്കണം: എസ്ഡിപിഐ

 ചൂരി:ഇടത് വലത് മുന്നണികൾ 

ബിജെപിയോടും മധൂർ അടക്കമുള്ള അവരുടെ സർക്കാറിനോടും 

പുലർത്തുന്ന 

സമീപനങ്ങളും പരിമിതികളും 

നാം തിരിച്ചറിയണമെന്നും 

വിഭാഗീയതയിലൂടെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ബിജെപിക്കെതിരെ 

ക്രിയാത്മകമായ ഇടപെടുന്ന എസ്ഡിപിഐക്ക് വോട്ടർമാർ

വോട്ടു നൽകണമെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടറി ഖാദർ അറഫാ പറഞ്ഞു 

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ആർഡി നഗർ ഡിവിഷൻ എസ്ഡിപിഐ സ്ഥാനാർത്ഥി ഇസ്ഹാഖ് അഹമ്മദിനെയും 

മധൂർ പഞ്ചായത്ത് 

പതിനൊന്നാം വാർഡ് സ്ഥാനാർഥി ശരീഫ് കെ യുടെയും തിരഞ്ഞെടുപ്പ് പ്രചരണം സമാപന പരിപാടി ചൂരിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

മധൂരിൽ പഞ്ചായത്തിൽ ജനഹിതം മാനിച്ച് ത്യാഗം ചെയ്ത് പാർട്ടിയാണ് 

എസ്ഡിപിഐ 

അന്തോട്ടിൽ ബിജെപിയെ പരാജപ്പെടുത്താൻ പാർട്ടി സ്ഥാനാർത്ഥിയെ പിൻവലിച്ചു യുഡിഎഫിന് പിന്തുണ നൽകുകയും മീപ്പുഗുരിയിൽ ജയസാധ്യത മനസിലാക്കി ബിലാലിനെ ജനം ആവശ്യപ്പെട്ടത് പ്രകാരം ജനകീയ സ്ഥാനാർഥിയാക്കി 

ബിജെപിക്കെതിരെയുള്ള ജനങ്ങളുടെ ആവശ്യമാണ് രണ്ട് സ്ഥലത്തും പാർട്ടി പരിഗണിച്ചത്.

ഇരുമുന്നണികളുടെയും ബിജെപിയോടുള്ള  സമീപനത്തിലെ കാപട്യവും തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു സഅദ് ഉളിയത്തടുക്ക, സാബിക്ക് ചൂരി സംസാരിച്ചു


Previous Post Next Post
Kasaragod Today
Kasaragod Today